- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജുവിനൊപ്പം നായകവേഷത്തിൽ ജൂഡ് ആന്റണിയും; നവാഗതൻ സംവിധാനം ചെയ്യുന്ന കോമഡി ചിത്രം അണിയറയിൽ ഒരുങ്ങുന്നു
മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുന്ന അജു നായകവേഷത്തിൽ എത്തുന്നു. അജുവിനൊപ്പം തന്നെ യുവ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മുഴു നീള കോമഡി ചിത്രത്തിലാണ് അജുവും ജൂഡ് ആന്റണിയും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും കഴിവ് തെളിയിച്ച താരമാണ് ജൂഡ്. പ്രേമം , ആക്ഷൻ ഹീറോ ബിജു, വേട്ട , തോപ്പിൽ ജോപ്പൻ തുടങ്ങി ജൂഡ് തന്നെ അവസാനം സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദയിലും അഭിനേതാവായും എത്തി. തൽക്കാലം സംവിധാനരംഗത്തു നിന്നു അവധി എടുത്ത് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഒരുങ്ങുകയാണ് അദ്ദേഹം. നവാഗതൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. മതി മറന്നു ചിരിക്കാൻ കഴിയുന്ന രസകരമായ ഒരുപാട് നിമിഷങ്ങൾ ഉള്ള മനോഹരമായ കഥയാണ് സിനിമയുടേതെന്നും തനിക്കും അജുവിനും ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണെന്നും ജൂഡ് പറയുന്നു.
മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുന്ന അജു നായകവേഷത്തിൽ എത്തുന്നു. അജുവിനൊപ്പം തന്നെ യുവ സംവിധായകൻ ജൂഡ് ആന്റണി ജോസഫും നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മുഴു നീള കോമഡി ചിത്രത്തിലാണ് അജുവും ജൂഡ് ആന്റണിയും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും കഴിവ് തെളിയിച്ച താരമാണ് ജൂഡ്. പ്രേമം , ആക്ഷൻ ഹീറോ ബിജു, വേട്ട , തോപ്പിൽ ജോപ്പൻ തുടങ്ങി ജൂഡ് തന്നെ അവസാനം സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദയിലും അഭിനേതാവായും എത്തി. തൽക്കാലം സംവിധാനരംഗത്തു നിന്നു അവധി എടുത്ത് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഒരുങ്ങുകയാണ് അദ്ദേഹം.
നവാഗതൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. മതി മറന്നു ചിരിക്കാൻ കഴിയുന്ന രസകരമായ ഒരുപാട് നിമിഷങ്ങൾ ഉള്ള മനോഹരമായ കഥയാണ് സിനിമയുടേതെന്നും തനിക്കും അജുവിനും ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ആണെന്നും ജൂഡ് പറയുന്നു.