ന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി യുവതാരം അജു വർഗീസ് രംഗത്ത്. എനിക്കിപ്പോഴും അതിശയം തോനുന്നു, ആളുകളെന്തിനാണ് ഇദ്ദേഹത്തെ ഇങ്ങനെ കളിയാക്കുന്നത്? അജു ചോദിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേകഷണം ചെയ്ത പരിപാടിയിൽ മിമിക്രി താരങ്ങൾ സന്തോഷിനെ വളഞ്ഞിട്ടു ആക്രമിച്ചതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു. മിമിക്രി കലാകാരൻ മാർക്ക് സന്തോഷിനെ വിലയിരുത്താൻ ആയിട്ടില്ലെന്നുമായിരുന്നു പ്രതിഷേധക്കാർ വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ ചാനൽ ഹെഡും അവതാരകനുമായ ശ്രീകണ്ഠൻ നായർ തന്നെ മറുപടിയുമായി വന്നിരുന്നു. കോമഡി കൗണ്ടറുകളും മറു കൗണ്ടറുകൾ കൊണ്ടും ആളുകളെ രസിപ്പിക്കുന്ന പരിപാടിയായണെന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നത്.

അജു വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.....

എനിക്കിപ്പോഴും അതിശയം തോനുന്നു, ആളുകളെന്തിനാണ് ഇദ്ദേഹത്തെ ഇങ്ങനെ കളിയാക്കുന്നത്? സിനിമയുടെ കാര്യത്തിൽ നമുക്കെല്ലാവർക്കും വ്യത്യസ്ത തരം അഭിപ്രായം ഉണ്ടായിരിക്കാം. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ ഇദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. കളിയാക്കലിലൂടെ വളരെ മോശമായതും മനുഷ്യത്വമില്ലായ്മയുമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്.

കുറിപ്പ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതു മുതൽ നിരവധി ആളുകളാണ് അജുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്..

മിമിക്രി കോപ്പന്മാർ കാണിച്ചത് പോക്രിത്തരം അല്ലെ ഒരുത്തനെ വളഞ്ഞിട്ട് ആക്രമിക്കുക കൂടെ ചിരിക്കാൻ അവതാരകനും അവിടെ ഇരിക്കുന്ന ഒരുത്തനു എങ്കിലും ഒരു ഷോർട് ഫിലിം എടുക്കാനാകുമോ സന്തോഷ് ആരേലും ആകട്ടെ ചാഞ്ഞ മരം ആണെന്നോർത്തു ഓടി കയറാൻ ഞങ്ങൾ പൊതു ജനങ്ങൾ അനുവദിക്കില്ല അതിനെ ഹ്യൂമാനിറ്റി എന്ന് പറയും.

താടി വച്ചാൽ യേശുദാസും ചരിഞ്ഞു നടന്നാൽ മോഹൻലാലും ആണന്നു കരുതുന്നവർ ആണ് പണ്ഡിറ്റിനെ കളിയാക്കുന്നത്. സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കിയ ആളാണ് പണ്ഡിറ്റ്

ഇത് പൊളിച്ച് ..നിങ്ങളെ പ്പോലെ മനുഷ്യനെ മനസിലാക്കുന്ന സാധാരണക്കരനെപ്പൊലെ ചിന്തിക്കുന്ന കലാകാരന്മാരെയാണു നമുക്ക് വേണ്ടത്. സന്തോഷ് പണ്ഡിറ്റ് എന്തോ ആയിക്കോട്ടെ..പക്ഷെ വളഞ്ഞിട്ട് പൊതു സദസ്സിൽ വച്ച് ഇങ്ങനെ humiliate ചെയ്യാൻ ആരു കൊടുത്തു ഈ ീെ രമഹഹലറ മിമിക്രിക്കാർക്കും,കോമടി സ്റ്റാർസ്സിനും ഒകെ അധികാരം..

സത്യം പറയാലോ..അതിൽ ആ മിമിക്രിക്കാർ എന്ന് പറഞ്ഞ് വന്നിരുന്നവരിൽ ആരുടെയും പേരെനിക്കറിയില്ല..പാതി പേരെ ഇത് വരെ കണ്ടിട്ട് പോലും ഇല്ല...

പക്ഷെ ഇത്ര പേർ വളഞ്ഞിട്ട് അക്രമിച്ചിട്ടും എന്ത് വിദഗ്ദമായാണു സന്തോഷ് ജി അതിനെല്ലാം വായടക്കിയുള്ള മറുപടി കൊടുത്തത്.. അവതാരകനടക്കം...!

hats off സന്തോഷ് ജി...

എന്തോ..നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ഞങ്ങളിപ്പോ ഒരു നല്ല മനുഷ്യനെന്ന നിലയിൽ.... ചാനലുകാർ ഒന്നോർത്താൽ നന്ന്..റേറ്റിങ് കൂട്ടാൻ വേണ്ടി എന്ത് പോക്രി ത്തരവും കാണിച്ചാൽ അത് കണ്ടിരുന്ന് കയ്യടിക്കുന്ന ഒരു സമൂഹമല്ലിത് ... പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കുക തന്നെ ചെയ്യും...

ആളുകളുടെ പ്രതികരണം ഇങ്ങനെ പോകുന്നു.....എന്തായാലും സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം നീലിമ നല്ല കുട്ടിയാണെന്നതിന് എല്ലാവിധ ആശംസകളും നേരുന്നു...സന്തോഷിന്റെ സിനിമയ്ക്ക് ആളെ വച്ച് പ്രൊമോഷൻ ചെയ്യുന്നില്ല. വെറുപ്പിക്കൽ adds ഇല്ല...'മനസുള്ളവൻ കണ്ടാൽ മതി' ഇതല്ലേ ഹീറോയിസം.