- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവൺമെന്റ് ഒരു കാരണം നോക്കിയിരിക്കുവാണ് ; എല്ലാവവരും സേഫ് ഡിസ്റ്റന്റ് കീപ്പ് ചെയ്ത് സിനിമ കാണുക; ഹൃദയത്തിന്റെ വിശേഷങ്ങളും പ്രേക്ഷകർക്കുള്ള അഭ്യർത്ഥനയുമായി അജു വർഗീസ്; ചിത്രത്തിൽ തനിക്ക് കാണാനായത് പ്രണവ് മോഹൻലാലിൽ നിന്നും പ്രണവിലേക്കുള്ള യാത്രയാണെന്നും അജു
തിരുവനന്തപുരം: വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ടീമിന്റെ ഹൃദയം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറു്‌മ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷകരോടുള്ള അഭ്യർത്ഥനയും പങ്കുവെച്ച് നടൻ അജുവർഗീസ്. തിയേറ്ററിൽ ഹൃദയം കണ്ടപ്പോൾ താൻ പ്രണവ് മോഹൻലാലിനെയല്ല പ്രണവിനെയാണ് കണ്ടത് എന്ന് നടൻ അജു വർഗീസ് പറഞ്ഞു. കൊച്ചിയിലെ പത്മ തിയേറ്ററിലാണ് അജുവർഗീസ് സിനിമ കണ്ടത്.
'മലർവായി ആർട്സ് ക്ലബും തട്ടത്തിൽ മറയത്തും വടക്കൻ സെൽഫിയും ജേക്കബിന്റെ സ്വർഗരാജ്യവും കണ്ടത് പത്മയിലാണ്. വിനീതിന്റെ, ഞങ്ങളുടെ ഗുരുവിന്റെ സിനിമ പത്മയിൽ കാണുന്നത് ഒരു നൊസ്റ്റാൾജിയ ആണ്. പ്രണവ് മോഹൻലാലിനെയല്ല പ്രണവിനെയാണ് കണ്ടത്. അതാണെനിക്ക് ഏറ്റവും വലിയ സന്തോഷം,' അജു പറഞ്ഞു.
'കൊവിഡായതുകൊണ്ട് തിയേറ്റർ റിസ്‌കിലാണ്. ഗവൺമെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റൻസ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക,' അജു അഭ്യർത്ഥിച്ചു.അജുവിനൊപ്പം ഭഗത്ത് മാനുവലും ചിത്രം കണ്ടിരുന്നു. കുറെ കാലത്തിന് ശേഷം ഇത്രയും സന്തോഷത്തോടെ ഒരു പടം കണ്ടിറങ്ങിയത് ആദ്യമായിട്ടാണെന്ന് ഭഗത്ത് പറഞ്ഞിരുന്നു.
ചിത്രത്തിൽ ജിമ്മി എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് അജു അവതരിപ്പിച്ചത്.പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായാണ് ചിത്രം.പ്രതീക്ഷ വെക്കാവുന്ന നടൻ തന്നെയാണ് താനെന്ന് പ്രണവ് തെളിയിക്കുന്നുണ്ട്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുൺ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം. ചെന്നൈയിലെ എഞ്ചിനീയറിങ്ങ് പഠനക്കാലവും അവിടെ തുടങ്ങുന്ന പ്രണയവും അതിലുണ്ടാകുന്ന കുറിച്ച് സങ്കീർണതകളും സൗഹൃദങ്ങളും കണ്ടുമുട്ടുന്ന വ്യത്യസ്തരായ ആൾക്കാരുമെല്ലാം ചേർന്നാണ് സിനിമ മുന്നോട്ടുപോകുന്നത്.




