- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗീസിനെ മണിക്കൂറുകൾ ചോദ്യംചെയ്തു; തെറ്റു സമ്മതിച്ച യുവനടന്റെ ഫോൺ പിടിച്ചെടുത്തു; ഖേദം പ്രകടിപ്പിച്ചെന്ന വാദത്തിന് നിയമസാധുത ഇല്ലെന്നും അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ കളമശ്ശേരി പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ. അജുവർഗീസിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സിനിമാലോകത്തെ പലരും ദിലീപിന് പിന്തുണയുമായി രംഗത്തെത്തുകയും ചിലർ നടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങളും നടിയുടെ പേരുവെളിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായി. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച ഫോൺ പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താൻ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നൽകിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരവേ നടിയെ അപമാനിക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നവരിലേക്കും അന്വേഷണം നീളുന്നു. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് നടൻ ദിലീപ് ചോദ്യംചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പക്ഷംപിടിച്ചും നടിക്കെതിരെ നേരിട്ടും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയുടെ പേരു വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ കളമശ്ശേരി പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഉച്ചയ്ക്ക് 11.30 മുതൽ രണ്ടു വരെയായിരുന്നു മൊഴിയെടുക്കൽ. അജുവർഗീസിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
സിനിമാലോകത്തെ പലരും ദിലീപിന് പിന്തുണയുമായി രംഗത്തെത്തുകയും ചിലർ നടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങളും നടിയുടെ പേരുവെളിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായി. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചു. ഇതിനായി ഉപയോഗിച്ച ഫോൺ പൊലീസിനു കൈമാറി. പേരു വെളിപ്പെടുത്താൻ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നൽകിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരവേ നടിയെ അപമാനിക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നവരിലേക്കും അന്വേഷണം നീളുന്നു. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് നടൻ ദിലീപ് ചോദ്യംചെയ്യപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പക്ഷംപിടിച്ചും നടിക്കെതിരെ നേരിട്ടും അല്ലാതെയും നീക്കങ്ങളുമായി ഇറങ്ങിയവരുടേയും ചെയ്തികളാണ് പരിശോധിക്കുന്നത്.
അതേസമയം, ഖേദപ്രകടനത്തിനു നിയമസാധുതയില്ലെന്നു പൊലീസ് പറഞ്ഞു. അജു കൈമാറിയ ഫോൺ സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്തിയശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങും. പൊലീസിനു മുൻപിൽ കുറ്റം സമ്മതിച്ചെങ്കിലും ഇതിന് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുന്നത്. ചില കുറ്റകൃത്യങ്ങളിൽ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ്.
ഇരയായ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. നടൻ സലീംകുമാർ, പ്രൊഡ്യൂസർ സജി നന്ത്യാട്ട് എന്നിവർക്കെതിരെയും ദിലീപിനെതിരെ പൊലീസ് നീക്കം തുടങ്ങിയതിന് പിന്നാലെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പരാതി ഉയർന്നിരുന്നു. ഇതോടെ സലീംകുമാർ ഫേസ്‌ബുക്കിലൂടേ തന്നെ മാപ്പപേക്ഷയുമായി എത്തുകയും ചെയ്തിരുന്നു. ചാനൽ ചർച്ചയിൽ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.