- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ല; അജു വർഗീസിനെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി; ഫേസ്‌ബുക്കിലൂടെ നടിയുടെ പേര് പാരമർശിച്ച് വെട്ടിലായ അജു വർഗീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്
കൊച്ചി: ഫേസ്‌ബുക്കിലൂടെ കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമർശിച്ച അജു വർഗീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ച നടി നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പൊലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനഃപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

കൊച്ചി: ഫേസ്‌ബുക്കിലൂടെ കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് പരാമർശിച്ച അജു വർഗീസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ച നടി നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പൊലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനഃപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

