- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതലമുറക്കാരിൽ ഏറ്റവുമധികം ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിച്ചത് ഒരു പക്ഷെ ഞാനായിരിക്കും; അവരോടപ്പമുള്ള അവസരങ്ങളൊക്കെയും പഠിക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്; ധ്യാനുമായി എനിക്ക് എന്തും സംസാരിക്കാം; അത്ര ക്ലോസ് ആണ്; എന്നാൽ വിനീതിന്റെ അടുത്ത് അല്പം ബഹുമാനം കൂടെയുള്ളതുകൊണ്ട് അത്രയ്ക്ക് അങ്ങ് ക്ലോസ് അല്ല; തുറന്ന പറച്ചിലുമായി അജു വർഗീസ്
കൊച്ചി: പുതിയ തലമുറയിലെ സിനിമകളിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് അജു വർഗീസ്. ഏത് സിനിമ നോക്കിയാലും അതിൽ അജുവിന്റെ ചെറിയ ഒരു റോളെങ്കിലും കാണാൻ സാധിക്കുന്നതാണ്. ഹാസ്യരംഗത്ത് അജു വർഗീസാണ് ഇപ്പോഴത്തെ പുത്തൻ താരം. തന്റെ അടുത്ത സുഹൃത്തായ വിനീത് ശ്രീനിവാസനേയും ധ്യാൻ ശ്രീനിവാസനെക്കുറിച്ചും അജു പറയുന്നു. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ട് പേരെയും താരതമ്യം ചെയ്യാൻ എനിക്ക് കഴിയില്ല. രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ധ്യാനുമായി എനിക്ക് എന്തും സംസാരിക്കാം. അത്രയേറെ ക്ലോസ് ആണ്. എന്നാൽ വിനീതിന്റെ അടുത്ത് അല്പം ബഹുമാനം കൂടെയുള്ളതുകൊണ്ട് അത്രയ്ക്ക് അങ്ങ് ക്ലോസ് അല്ല എന്നും വിനീത് പറയുന്നു. അത് പോലെത്തന്നെ ഇപ്പോഴുള്ള യുവതലമുറക്കാരിൽ ഏറ്റവുമധികം ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിച്ചത് ഒരു പക്ഷെ ഞാനായിരിക്കും. ലോഹം എന്ന ചിത്രത്തിൽ എനിക്ക് ഒരൊറ്റ സീൻ മാത്രമേയുള്ളൂ. അത് ഞാൻ ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കാനുള്ള ഒരവസരവും ഞാൻ പ
കൊച്ചി: പുതിയ തലമുറയിലെ സിനിമകളിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് അജു വർഗീസ്. ഏത് സിനിമ നോക്കിയാലും അതിൽ അജുവിന്റെ ചെറിയ ഒരു റോളെങ്കിലും കാണാൻ സാധിക്കുന്നതാണ്. ഹാസ്യരംഗത്ത് അജു വർഗീസാണ് ഇപ്പോഴത്തെ പുത്തൻ താരം. തന്റെ അടുത്ത സുഹൃത്തായ വിനീത് ശ്രീനിവാസനേയും ധ്യാൻ ശ്രീനിവാസനെക്കുറിച്ചും അജു പറയുന്നു.
വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ട് പേരെയും താരതമ്യം ചെയ്യാൻ എനിക്ക് കഴിയില്ല. രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണ്. ധ്യാനുമായി എനിക്ക് എന്തും സംസാരിക്കാം. അത്രയേറെ ക്ലോസ് ആണ്. എന്നാൽ വിനീതിന്റെ അടുത്ത് അല്പം ബഹുമാനം കൂടെയുള്ളതുകൊണ്ട് അത്രയ്ക്ക് അങ്ങ് ക്ലോസ് അല്ല എന്നും വിനീത് പറയുന്നു.
അത് പോലെത്തന്നെ ഇപ്പോഴുള്ള യുവതലമുറക്കാരിൽ ഏറ്റവുമധികം ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിച്ചത് ഒരു പക്ഷെ ഞാനായിരിക്കും. ലോഹം എന്ന ചിത്രത്തിൽ എനിക്ക് ഒരൊറ്റ സീൻ മാത്രമേയുള്ളൂ. അത് ഞാൻ ചോദിച്ചു വാങ്ങിയതാണ്. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കാനുള്ള ഒരവസരവും ഞാൻ പാഴാക്കില്ല. അതൊക്കെയും പഠിക്കാനുള്ള അവസരമായിട്ടാണ് കാണുന്നത് എന്നാണ് അജുവിന്റെ പക്ഷം.
ജൂനിയർ ഇന്നസെന്റ് എന്നാണ് ചിലർ ഇപ്പോൾ അജുവിനെ വിശേഷിപ്പിക്കുന്നത് എന്നതിന് തന്നെ അങ്ങനെ വിളിക്കരുത് എന്നും, ജൂനിയർ ഇന്നസെന്റ് എന്ന് വിളിക്കുന്നത് ഒരു നടൻ എന്ന നിലയിൽ തന്റെ പരാജയമാണെന്നും അജു പറയുന്നു.ഇന്നസെന്റ് ചേട്ടൻ ഒരു ലെജന്റാണ്. അദ്ദേഹത്തിന്റെ സംസാര രീതിയും ശരീരപ്രകൃതവും അഭിനയവും എല്ലാം വ്യത്യസ്തം. ഒരിക്കലും അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ താരതമ്യം ചെയ്യുന്നത് ഒരു നടൻ എന്ന നിലയിൽ എന്റെ പരാജയമാണ്.എന്റെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും കോപ്പി അടിക്കാൻ ശ്രമിച്ചിട്ടില്ല. ജൂനിയർ ഇന്നസെന്റ് എന്ന വിളിയിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ എന്നും അജു പറയുന്നു.
മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത് എന്നീ രണ്ട് ചിത്രങ്ങളിലും ശ്രീനിയേട്ടനൊപ്പം അഭിനയിച്ചെങ്കിലും കോമ്പിനേഷൻ ഇല്ലായിരുന്നു. ഇപ്പോൾ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ആ കുറവ് നികത്തുകയാണ്. ശ്രീനിയേട്ടൻ മാത്രമല്ല ഉർവശി ചേച്ചിയും ലളിത ചേച്ചിയും ചിത്രത്തിലുണ്ട്.സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞു പോലും നോക്കില്ല എന്ന് അജു വ്യക്തമാക്കി. എന്നാൽ അടുത്ത പരിപാടി നിർമ്മാണമാണ്. സിനിമ എനിക്ക് അപ്രതീക്ഷമായി ലഭിച്ച ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഞാൻ ദുരുപയോഗം ചെയ്യില്ലെന്നും അജു പറഞ്ഞു