- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് വേണ്ടി ദിലീപ് ലൊക്കേഷനിൽ കാത്തിരുന്നു എന്നത് ശരിയല്ല; സിനിമാ മാസികകളിലെ ഗോസിപ്പു കോളം വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് അജു വർഗീസ്
മലയാളം സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അജു വർഗീസ്. നിവിൻ പോളിക്കൊപ്പം സിനിമയിൽ എത്തിയ അജു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി. അതുകൊണ്ട് തന്നെ തിരക്കിൽ നിന്നും തിരക്കിലേക്കാണ് അജുവിന്റെ യാത്രയും. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു സിനിമാ വാരികയിൽ അജുവിന്റെ പേര് ചേർത്തൊരു ഗോസിപ്പിറങ്ങി. ദിലീപ് നായകനായ സിനിമയുടെ ലൊക്കേഷനിൽ
മലയാളം സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അജു വർഗീസ്. നിവിൻ പോളിക്കൊപ്പം സിനിമയിൽ എത്തിയ അജു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി. അതുകൊണ്ട് തന്നെ തിരക്കിൽ നിന്നും തിരക്കിലേക്കാണ് അജുവിന്റെ യാത്രയും. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു സിനിമാ വാരികയിൽ അജുവിന്റെ പേര് ചേർത്തൊരു ഗോസിപ്പിറങ്ങി. ദിലീപ് നായകനായ സിനിമയുടെ ലൊക്കേഷനിൽ അജു താമസിച്ചെത്തി എന്നതായിരുന്നു വാർത്ത.
ഇതിനകം തന്നെ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത അജു വർഗീസ് മിക്ക സംവിധായകരുടെയും ജനങ്ങളുടെയും ഇഷ്ടതാരവുമാണ്. ഈ ജനപ്രിയതയൊക്കെ അജു മുതലെടുത്ത് മനപ്പൂർവം വൈകിയെത്തി എന്ന വിധത്തിലായിരുന്നു ഗോസിപ്പു വാർത്ത. നിവിൻ പോളിയെന്ന നായകനടൻ വാങ്ങുന്ന പ്രതിഫലത്തിന്് അടുത്തു തന്നെ അജുവിന് പ്രതിഫലമുണ്ടെന്നുമായിരുന്നു ഗോസിപ്പ്.
എന്നാൽ ഇതിലൊന്നു യാതൊരു അടിസ്ഥാവുമില്ലെന്ന് അജു വർഗീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ദിലീപിനൊപ്പം അഭിനയിക്കുന്ന 'ടു കൺട്രീസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറിയിട്ടില്ലെന്നും അജു വ്യക്തമാക്കി. ദിലീപ് ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണത്രെ അജു സെറ്റിലെത്തിയതെന്നായിരന്നു ഗോസിപ്പ്. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, ആവശ്യമെങ്കിൽ നിർമ്മാതാവിനോട് ഇതേക്കുറിച്ച് ആരായാമെന്നും അജു പറഞ്ഞു.
താൻ അറിയാത്ത സംഭവം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണമെന്നും അജു പറഞ്ഞു.