- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയുമായി ഒത്തുതീർപ്പുണ്ടാക്കിയാൽ കേസില്ലാതാകുമെന്ന് ആരു പറഞ്ഞു? നടിയുടെ സത്യവാങ്മൂലവുമായി കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച അജുവിന് തിരിച്ചടി; കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ അജു വർഗീസിന് വീണ്ടും തിരിച്ചടി. കേസ് പിൻവലിക്കുന്നതിന് വിരോധമില്ലെന്ന നടിയുടെ സത്യവാങ് മൂലവുമായി കോടതിയെ സമീപിച്ച് തലയൂരാൻ ശ്രമിച്ചെങ്കിലും കേസ് പിൻവലിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അജു വർഗീസിനെതിരേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി നടിയുമായി ഒത്തുതീർപ്പുണ്ടാക്കിയതുകൊണ്ടു മാത്രം കേസില്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പരാതിക്കാരന്റെ നിലപാട് അറിയാൻ ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരേ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജു വർഗീസിന്റെ ഹർജി. നേരത്തെ കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. മനഃപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ

കൊച്ചി: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ അജു വർഗീസിന് വീണ്ടും തിരിച്ചടി. കേസ് പിൻവലിക്കുന്നതിന് വിരോധമില്ലെന്ന നടിയുടെ സത്യവാങ് മൂലവുമായി കോടതിയെ സമീപിച്ച് തലയൂരാൻ ശ്രമിച്ചെങ്കിലും കേസ് പിൻവലിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
അജു വർഗീസിനെതിരേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി നടിയുമായി ഒത്തുതീർപ്പുണ്ടാക്കിയതുകൊണ്ടു മാത്രം കേസില്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പരാതിക്കാരന്റെ നിലപാട് അറിയാൻ ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരേ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജു വർഗീസിന്റെ ഹർജി.
നേരത്തെ കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. മനഃപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ദിലീപിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ അജു വർഗീസ് ഇട്ട പോസ്റ്റിലാണ് നടിയുടെ പേര് പരാമർശിച്ചത്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തിരുന്നു.

