- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയേയും ആർഎസ്എസിനേയും ശക്തിപ്പെടുത്താനാണ് മാർക്സിസ്റ്റ് പാർട്ടിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്' ; 'കോൺഗ്രസിനെ ഇല്ലാതാക്കി മുഖ്യമന്ത്രി ബിജെപിയെ വളർത്തുകയാണെന്ന് എ.കെ ആന്റണി; കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാർക്സിസ്റ്റ് പാർട്ടിയും ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നതെന്നും ആന്റണി
കോഴിക്കോട്: ശബരിമല വിഷയത്തിലെ നിലപാട് സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കേ കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ച് എഐസിസി പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. കേരളത്തിൽ ആർഎസ്എസിനേയും ബിജെപിയേയും ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയും മാർക്‌സിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത്. ഇതുവഴി കോൺഗ്രസിനെ തകർക്കുകയാണ് ലക്ഷ്യം. ഇതിന്റെ അവസാന ശ്രമമാണ് ശബരിമലയിൽ കാണുന്നതെന്നും കോൺഗ്രസിനെ ഇല്ലാതാക്കിക്കൊണ്ട് ബിജെപിയെ വളർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ആന്റണി പ്രതികരിച്ചു. ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങളുടെ എല്ലാം മുഖ്യപ്രതി മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയുമാണ്. കൂട്ടുപ്രതികൾ ബിജെപിയും ആർ.എസ്.എസുമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടും.കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാർക്സിസ്റ്റ് പാർട്ടിയും ആർ.എസ്.എസും ബിജെപിയും ആഗ്രഹിക്കുന്നത്. അത് വ്യാമോഹം മാത്രമാണ്. ശബരിമലയിൽ ഭക്തന്മാർക്ക് സമാധാനത്തോടെ അയ്യപ്പനെ തൊഴാൻ കഴിയാതെയായി. പൊലീസ് സംഘർഷമുണ്ടാക്കി. കോൺഗ്രസിന് മാ
കോഴിക്കോട്: ശബരിമല വിഷയത്തിലെ നിലപാട് സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കേ കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും ആഞ്ഞടിച്ച് എഐസിസി പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. കേരളത്തിൽ ആർഎസ്എസിനേയും ബിജെപിയേയും ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയും മാർക്‌സിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത്. ഇതുവഴി കോൺഗ്രസിനെ തകർക്കുകയാണ് ലക്ഷ്യം. ഇതിന്റെ അവസാന ശ്രമമാണ് ശബരിമലയിൽ കാണുന്നതെന്നും കോൺഗ്രസിനെ ഇല്ലാതാക്കിക്കൊണ്ട് ബിജെപിയെ വളർത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ആന്റണി പ്രതികരിച്ചു.
ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങളുടെ എല്ലാം മുഖ്യപ്രതി മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയുമാണ്. കൂട്ടുപ്രതികൾ ബിജെപിയും ആർ.എസ്.എസുമാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടും.കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാർക്സിസ്റ്റ് പാർട്ടിയും ആർ.എസ്.എസും ബിജെപിയും ആഗ്രഹിക്കുന്നത്. അത് വ്യാമോഹം മാത്രമാണ്. ശബരിമലയിൽ ഭക്തന്മാർക്ക് സമാധാനത്തോടെ അയ്യപ്പനെ തൊഴാൻ കഴിയാതെയായി. പൊലീസ് സംഘർഷമുണ്ടാക്കി.
കോൺഗ്രസിന് മാത്രമാണ് ഈ പ്രശ്‌നങ്ങളെ ശക്തമായി നേരിടാൻ കഴിഞ്ഞത്. കോൺഗ്രസ് മാത്രമാണ് ഭക്തർക്കൊപ്പമുള്ളത്. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങൾ അത് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വളവും വെള്ളവും നൽകുന്നത് ആന്റണിയാണെന്ന പിണറായി വിജയന്റെ പരാമർശത്തിനും ആന്റണി മറുപടി നൽകി. പിണറായിക്കു മുന്നേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് താൻ. തന്റെ മതേതര നിലപാടിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ആന്റണി തിരിച്ചടിച്ചു.