- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് എ കെ മണി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പിണറായിക്ക് ഷാൾ അണിയിച്ചത് ഇടുക്കിവിഷയം കത്തിനിൽക്കുമ്പോൾച ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ എല്ലാത്തിനും മൂകസാക്ഷി; പ്രതിഷേധവുമായി അണികൾ
തിരുവനന്തപുരം: ഇടുക്കി, മൂന്നാർ കൈയേറ്റ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും പോരാട്ടം ശക്തമാക്കുമ്പോൾ പ്രമുഖ കോൺഗ്രസ് നേതാവും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ എ കെ മണിയുടെ നിലപാടുകൾ നേതൃത്വത്തിന് എന്നും തലവേദനയാണ്. പൊമ്പിളൈ ഒരുമൈ സമരക്കാർക്കെതിരേ അസഭ്യം പറഞ്ഞതിന് മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ നിരാഹാര സമരം നടത്തിയിട്ടും എ കെ മണി അവിടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മാത്രമല്ല, എം എം മണിക്ക് അനുകൂലമായും മാധ്യമപ്രവർത്തകർക്ക് എതിരായും സംസാരിച്ചത് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. അതിനെല്ലാം ശേഷമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഷാൾ അണിയിച്ച് ആദരിച്ചത്. മാധ്യമപ്രവർത്തകർ ആരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഷാൾ അണിയിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ആരോ മൊബൈലിൽ പകർത്തിയത് എ കെ മണി അറിഞ്ഞില്ല. പിന്നീട് ഈ ചിത്രം തലസ്ഥാനത്തെ മാധ്യമപ്രവർത്തരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു. സിപിഐ- എ
തിരുവനന്തപുരം: ഇടുക്കി, മൂന്നാർ കൈയേറ്റ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും പോരാട്ടം ശക്തമാക്കുമ്പോൾ പ്രമുഖ കോൺഗ്രസ് നേതാവും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ എ കെ മണിയുടെ നിലപാടുകൾ നേതൃത്വത്തിന് എന്നും തലവേദനയാണ്. പൊമ്പിളൈ ഒരുമൈ സമരക്കാർക്കെതിരേ അസഭ്യം പറഞ്ഞതിന് മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ നിരാഹാര സമരം നടത്തിയിട്ടും എ കെ മണി അവിടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
മാത്രമല്ല, എം എം മണിക്ക് അനുകൂലമായും മാധ്യമപ്രവർത്തകർക്ക് എതിരായും സംസാരിച്ചത് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. അതിനെല്ലാം ശേഷമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ഷാൾ അണിയിച്ച് ആദരിച്ചത്. മാധ്യമപ്രവർത്തകർ ആരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഷാൾ അണിയിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ആരോ മൊബൈലിൽ പകർത്തിയത് എ കെ മണി അറിഞ്ഞില്ല. പിന്നീട് ഈ ചിത്രം തലസ്ഥാനത്തെ മാധ്യമപ്രവർത്തരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു.
സിപിഐ- എം മുഖപത്രമായ ദേശാഭിമാനി ചിത്രം ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിനാകെ തിരിച്ചടിയായിരിക്കുകയാണ്. തോട്ടംതൊഴിലാളികൾക്ക് ഭൂമി വിതരണംചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചാണ് മണി മുഖ്യമന്ത്രിയെ ത്രിവർണഷാൾ അണിയിച്ചത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ സാക്ഷിയാക്കിയായിരുന്നു ഈ പ്രവൃത്തി. ആദരമേറ്റുവാങ്ങിയശേഷം 'ചന്ദ്രശേഖരന് ഇതൊക്കെ ഇഷ്ടപ്പെടുമോ' എന്ന് മുഖ്യമന്ത്രിയുടെ തമാശരൂപത്തിലുള്ള ചോദ്യത്തിനുള്ള മറുപടി ചന്ദ്രശേഖരൻ ചിരിയിലൊതുക്കി.
മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് എ കെ മണി ഷാളുമായി എത്തിയതെന്നും ഇതിനെക്കുറിച്ച് ചന്ദ്രശേഖരന് അറിയാമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. സർക്കാരിനെ അനുകൂലിച്ച് പാർട്ടിക്കും മുന്നണിക്കും നിരന്തരം തിരിച്ചടി നൽകുന്ന മണിക്കെതിരേ നടപടിയെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
കെപിസിസി വൈസ്പ്രസിഡന്റും ഐഎൻടിയുസി നേതാവുമായ എ കെ മണി കോൺഗ്രസിന്റെ മുൻ എംഎൽഎകൂടിയാണ്. കെപിസിസി ആസ്ഥാനത്തുനടന്ന നേതൃയോഗത്തിനുശേഷമാണ് അദ്ദേഹവും ചന്ദ്രശേഖരനും തോട്ടംമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലെത്തിയത്.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടംമേഖലയിലെ തൊഴിലാളികൾക്ക് വീട് നിർമ്മിച്ചുനൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതോടെയാണ് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നുപറഞ്ഞ് മണി ഷാൾ അണിയിച്ചത്.