അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'അകലാട് പ്രവാസി ഫ്രണ്ട്സ്' ജനറൽ ബോഡി യോഗം അബുദാബി ഇന്ത്യൻ ഇസ്ലാമിക സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

എസ്. എ. അബ്ദുൽ റഹിമാൻ (പ്രസിഡണ്ട്) സിദ്ധീഖ് കെ. അകലാട് (ജനറൽ സെക്രട്ടറി) എന്നിവരുടെ നേതൃത്വ ത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. വിവിധ എമി റേറ്റു കളിൽ നിന്നു മായി അകലാട് നിവാസി കളായ 125 ൽ അധികം അംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.

അകലാട് പ്രവാസി ഫ്രണ്ട്സ് രക്ഷാധികാരി അബുബക്കർ എ. പി. മുഖ്യ അതിഥി യായിരുന്നു. മുൻ പ്രസിഡണ്ട് പി. കെ. ഷാഫി ആദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി ഉസാമുദ്ധീൻ സ്വാഗതവും ഷജീൽ നന്ദിയും പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് അകലാട് എന്ന പ്രദേശ ത്തി ന്റെ സാമൂഹ്യ മേഖല യിൽ മികച്ച പ്രവർ ത്തന ങ്ങൾ കാഴ്ച വെക്കാൻ ഈ കൂട്ടായ്മക്കു കഴിഞ്ഞു വെന്നും കൂടുതൽ ഊർജ്ജി തമായ പ്രവർ ത്തന ങ്ങളുമായി മുന്നോട്ടു പോകുമെന്നും ഈ കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തി ക്കാൻ താല്പര്യമുള്ള യു. എ. ഇ. യിലെ അകലാട് നിവാസികൾ സംഘാട കരുമായി ബന്ധപ്പെടണം എന്നും ഭാര വാഹി കൾ അറിയിച്ചു. ( ഫോൺ : 050 3393 275 )