ൺബീർ കപൂർ കത്രീന കൈഫ് പ്രണയവും വേർപിരയലുമൊക്കെ ബോളിവുഡ് ലോകം ആഘോഷിച്ചിട്ട് ഏറെ നാളായില്ല. വിവാഹം വരെ എത്തിയ ഇരുവരുടെയും പ്രണയം വഴിപിരിഞ്ഞതിന്റെ കാരണം പോലും എന്താണെന്നു വ്യക്തമാക്കാതെയായിരുന്നു വേർപിരിയാൽ. താരങ്ങൾ രണ്ട് പേരും രണ്ട് വഴിക്കായെങ്കിലും പാപ്പരാസികൾ ഇവരെ വെറുതേ വിടാറില്ല. പ്രണയം ഉപേക്ഷിച്ച കത്രീനയും രൺബീറും പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയെന്നുവരെ വാർത്തകൾ പരന്നിരുന്നു.

ഇപ്പോഴിതാ കത്രീന പുതിയ കാമുകനെ കണ്ടെത്തി എന്നാണു വാർത്തകൾ. റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണത്രെ കത്രീനയുടെ പുതിയ കാമുകൻ.അമിതാഭ് ബച്ചനും അനിൽ കപൂറും ഒരുക്കിയ ദീപാവലിയാഘോഷത്തിൽ ഇരുവരും ഒന്നിച്ചാണത്രെ പങ്കെടുത്തത്. ഇരുവരും ഒരേ കാറിലാണ് എത്തിയത്.

കത്രീന വെള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. കുർത്തയും പൈജാമയുമായിരുന്നു ആകാശിന്റെ വേഷം. പാർട്ടിയിൽ രൺബീർ കപൂർ എത്തിയെങ്കിലും ഇരുവരും അകലം പാലിച്ചു എന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പാർട്ടി കഴിഞ്ഞ് തിരിച്ച് പോയതും ഒരു കാറിൽ തന്നെ. മാത്രമല്ല അനിൽ കപൂർ നടത്തിയ സ്വകാര്യപാർട്ടിയിലും കത്രീനയ്‌ക്കൊപ്പം ആകാഷ് ഉണ്ടായിരുന്നു.പലപ്പോഴും രൺബീറിനൊപ്പം ഒരുമിച്ച് ഉണ്ടാകുമ്പോൾ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളെ ഭയന്നിരുന്ന കത്രീനയ്ക്ക് പുതിയ കൂട്ടുകാരന്റെ കൈപിടിച്ച് നടക്കുമ്പോൾ യാതൊരു കൂസലും ഉണ്ടായിരുന്നില്ലെന്നും ഗോസിപ്പുകോളങ്ങൾ പറയുന്നു.