- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ പാലസ്ഥീനുകാർക്കെതിരായ ഇസ്രയേൽ നടപടിയുടെ പ്രതികാരം; ബംഗ്ലാദേശിൽ നിന്ന് ഏഴ് കൊല്ലമുമ്പ് കുടിയേറ്റക്കാരനായി; ബോംബ് നിർമ്മാണം പഠിച്ചത് ഇന്റർനെറ്റിലും; ആഗ്രഹിച്ചതു പോലെ പൊട്ടിത്തെറി നടക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി; മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റത് ചാവേറിന് മാത്രം; അകായ് ഉല്ലയുടെ ഭീകരബന്ധങ്ങൾ തേടി അമേരിക്കൻ പൊലീസ്
ന്യൂയോർക്ക്: തിരക്കേറിയ മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപം നടന്നത് പാഴായി പോയ ചാവേർ സ്‌ഫോടനം. ഭീകരവാദി ആഗ്രഹിച്ചതു പോലെ ബോംബ് പൊട്ടാത്തതുകൊണ്ടാണ് വൻ ദുരന്തം ഉണ്ടായത്. സംഭവത്തിൽ നാലു പേർക്കു പരുക്കേറ്റു. ബംഗ്ലാദേശ് വേരുകളുള്ള അകായദ് ഉല്ല (27) പിടിയിലായി. ഐഎസ് അനുഭാവിയായ ഉല്ല ദേഹത്തു പൈപ്പ് ബോംബ് കെട്ടിവച്ചാണു സ്‌ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു. നാടൻ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. സ്‌ഫോടനത്തിൽ ഇയാൾക്കും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അൽപമെങ്കിലും ഗുരുതര പരിക്കേറ്റത് അകായാദ് ഉല്ലയ്ക്ക് മാത്രമാണ്. ഇന്റർനെറ്റിലൂടെ ബോംബ് നിർമ്മാണം പഠിച്ചാണ് ഇയാൾ സ്‌ഫോടനത്തിന് എത്തിയത്. അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് ഇസ്ലയേൽ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പക തീർക്കാനായിരുന്നു സ്‌ഫോടനം. ടൈംസ് സ്‌ക്വയറിനു സമീപം ബസ് ടെർമിനലും മെട്രോ സ്റ്റേഷനും ഉൾപ്പെടുന്ന പോർട് അഥോറിറ്റി അടിപ്പാതയിലായിരുന്നു സ്‌ഫോടനം. യുഎസ് സമയം രാവിലെ ഏഴ
ന്യൂയോർക്ക്: തിരക്കേറിയ മൻഹാറ്റൻ ബസ് സ്റ്റേഷനു സമീപം നടന്നത് പാഴായി പോയ ചാവേർ സ്‌ഫോടനം. ഭീകരവാദി ആഗ്രഹിച്ചതു പോലെ ബോംബ് പൊട്ടാത്തതുകൊണ്ടാണ് വൻ ദുരന്തം ഉണ്ടായത്. സംഭവത്തിൽ നാലു പേർക്കു പരുക്കേറ്റു. ബംഗ്ലാദേശ് വേരുകളുള്ള അകായദ് ഉല്ല (27) പിടിയിലായി. ഐഎസ് അനുഭാവിയായ ഉല്ല ദേഹത്തു പൈപ്പ് ബോംബ് കെട്ടിവച്ചാണു സ്‌ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
നാടൻ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. സ്‌ഫോടനത്തിൽ ഇയാൾക്കും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അൽപമെങ്കിലും ഗുരുതര പരിക്കേറ്റത് അകായാദ് ഉല്ലയ്ക്ക് മാത്രമാണ്. ഇന്റർനെറ്റിലൂടെ ബോംബ് നിർമ്മാണം പഠിച്ചാണ് ഇയാൾ സ്‌ഫോടനത്തിന് എത്തിയത്. അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് ഇസ്ലയേൽ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പക തീർക്കാനായിരുന്നു സ്‌ഫോടനം.
ടൈംസ് സ്‌ക്വയറിനു സമീപം ബസ് ടെർമിനലും മെട്രോ സ്റ്റേഷനും ഉൾപ്പെടുന്ന പോർട് അഥോറിറ്റി അടിപ്പാതയിലായിരുന്നു സ്‌ഫോടനം. യുഎസ് സമയം രാവിലെ ഏഴേകാലിന് ഏറെ തിരക്കുള്ള സമയത്തു സ്‌ഫോടനം നടത്താനായിരുന്നു ശ്രമം. സ്‌ഫോടനമുണ്ടായതോടെ പ്രദേശത്തുനിന്നു പൊലീസ് ആളുകളെ ഒഴിപ്പിച്ചു. പിടിയിലായ ആളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ ദേഹത്തു ഘടിപ്പിച്ച പൈപ്പ് ബോംബിന്റെ ഭാഗങ്ങളും ബാറ്ററിയും കണ്ടെടുത്തു. ഇയാൾ ഏഴ് കൊല്ലം മുമ്പാണ് അമേരിക്കയിലെത്തിയത്. ബന്ധുക്കൾ അമേരിക്കയിലുണ്ടെങ്കിൽ അനുവദിക്കുന്ന വിസ അനുസരിച്ചായിരുന്നു അമേരിക്കയിലെത്തിയത്.
27കാരനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. താമസസ്ഥലത്തുള്ളവർക്ക് ഇയാളെ പറ്റി കൂടുതൽ വിവരമൊന്നുമില്ല. വീട്ടിലാണ് ബോംബുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് അയൽക്കാരും സ്ഥിരീകരിക്കുന്നുണ്ട്. വീട്ടിൽ നിന്ന് രണ്ട് ദിവസമായി പുകയും അസ്വാഭാവിക ശബ്ദങ്ങളും കേൾക്കാറുണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. ഉല്ലയുടെ തീവ്രവാദ വേരുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഒരാൾ വ്യക്തിപരമായി ഇത്തരം ആക്രമണങ്ങൾക്ക് മുതിരില്ലെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ തീവ്രവാദ ബന്ധങ്ങളിലേക്ക് അന്വേഷണം നീട്ടും.
ഗസ്സയിൽ പാലിസ്ഥീനുകാർക്കെതിരായ ഇസ്രയേൽ നടപടിയിൽ പ്രതിഷേധിക്കാനാണ് ബോംബ് വച്ചതെന്നാണ് ഇയാൾ നൽകിയ പ്രാഥമിക മൊഴി. അതിനിടെ ഭീകരാക്രമണത്തിനു ന്യൂയോർക്കിനെ തോൽപിക്കാനാവില്ലെന്നു മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു. ഇയാൾ ഒറ്റയ്ക്കു കൃത്യം നടത്തിയതായാണു സംശയിക്കുന്നതെന്നും മേയർ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്‌സ് അറിയിച്ചു.