- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിൽ എഐഎംഐഎം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഉവൈസിക്ക് വിജയം; ഉവൈസി വിജയക്കൊടി പാറിച്ചത് പരമ്പരാഗത സീറ്റായ ചന്ദ്രാൻഗുട്ടയിൽ; തെലങ്കാനയിൽ ടിആർഎസ് മുന്നിൽ
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കവേ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിലാണ് രാജ്യം ഇപ്പോൾ ഉറ്റു നോക്കുന്നത്. ഈ അവസരത്തിലാണ് തെലങ്കാനയിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഉവൈസി മിന്നുന്ന ജയം സ്വന്തമാക്കിയെന്ന വാർത്ത പുറത്ത് വരുന്നത്. തങ്ങളുടെ പരമ്പരാഗത സീറ്റായ ചന്ദ്രയാൻ ഗുട്ടയിൽ നിന്നാണ് അക്‌ബറുദ്ദീൻ വിജയം ഉറപ്പിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ ഇളയ സഹോദരനാണ് അക്‌ബറുദ്ദീൻ. തെലങ്കാനയിൽ ടി.ആർ.എസ് 80 സീറ്റുകളിലും കോൺഗ്രസ് 26 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നുണ്ട്. ബിജെപിക്ക് ആറു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കാനായത്. എ.ഐ.എം.ഐ.എം തെലങ്കാന രാഷ്ട്ര സമിതിയുമായി ചേർന്നാണ് മത്‌സരിക്കുന്നത്. തെലങ്കാനയിൽ നിയമസഭ നേരത്തെ പിരിച്ചു വിട്ടാണ് കെ.ചന്ദ്രശേഖരറാവു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചൂട് ശക്തമായിരിക്കവേ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിലാണ് രാജ്യം ഇപ്പോൾ ഉറ്റു നോക്കുന്നത്. ഈ അവസരത്തിലാണ് തെലങ്കാനയിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഉവൈസി മിന്നുന്ന ജയം സ്വന്തമാക്കിയെന്ന വാർത്ത പുറത്ത് വരുന്നത്. തങ്ങളുടെ പരമ്പരാഗത സീറ്റായ ചന്ദ്രയാൻ ഗുട്ടയിൽ നിന്നാണ് അക്‌ബറുദ്ദീൻ വിജയം ഉറപ്പിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ ഇളയ സഹോദരനാണ് അക്‌ബറുദ്ദീൻ.
തെലങ്കാനയിൽ ടി.ആർ.എസ് 80 സീറ്റുകളിലും കോൺഗ്രസ് 26 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നുണ്ട്. ബിജെപിക്ക് ആറു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കാനായത്. എ.ഐ.എം.ഐ.എം തെലങ്കാന രാഷ്ട്ര സമിതിയുമായി ചേർന്നാണ് മത്‌സരിക്കുന്നത്. തെലങ്കാനയിൽ നിയമസഭ നേരത്തെ പിരിച്ചു വിട്ടാണ് കെ.ചന്ദ്രശേഖരറാവു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Next Story