കെജിയുടെ 'ആദ്യ ഭാര്യ' യോട് വിനയപൂർവ്വം,, ഹൃദയത്തിൽ തൊട്ട് വിനയപൂർവ്വം,, ആ പാദങ്ങളിൽ വന്ദിച്ചു കൊണ്ട് വിനയപൂർവ്വം...

*എകെജിയുടെ സുശീല പ്രണയം അറിഞ്ഞപ്പോൾ താങ്കളുടെ സ്ത്രീ മനസ് എന്ത് ആയിരുന്നു എങ്ങിനെ ആയിരുന്നു

*ജീവനെ പോലെ താങ്കൾ ഇടനെഞ്ചിൽ കൊണ്ടു നടന്ന എകെജി എന്ന താങ്കളുടെ ഭർത്താവ്, കാമുകൻ, സുഹൃത്ത്, അന്നദാദാവ്, ഒക്കെയും ഒക്കെയും ഒക്കെയും ആയ ആ മനുഷ്യൻ മകളാകാൻ മാത്രം പ്രായമുള്ള സുശീലയെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ, വിവാഹം കഴിക്കുന്നു എന്നറിഞ്ഞപ്പോൾ, താങ്കളുടെ ഇടനെഞ്ച് പിടഞ്ഞിരുന്നോ!

*മധ്യവയസ്‌കനായ, താങ്കളുടെ താങ്കളുടെ മാത്രം എകെജി, പതിനഞ്ചു വയസ്സിൽ താഴെയുള്ള സുശീല എന്ന കളിക്കൊച്ചിനെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ താങ്കളുടെ ആത്മാഭിമാനം മുറിവേറ്റിരുന്നോ!

*സാമൂഹിക പരിഷ്‌കർത്താവും വിപ്ലവ മൂല്യങ്ങളുടെ വക്താവുമായ എകെജി എന്ന അത്യുജ്ജലൻ തന്റെ പിന്നാലെ കഥകൾ കേൾക്കാൻ കൗതുകത്തോടെ നടക്കുന്ന സുശീല എന്ന ബാലികയുടെ ലോലസ്വപ്നങ്ങളിലെ നായകനാകുമ്പോൾ ആ ബാലികയെ സാമൂഹിക മൂല്യങ്ങളനുസരിച്ച് പരിഷ്‌കരിക്കും എന്ന് താങ്കളിലെ മാതൃത്വം സ്വപ്നമായി തുടിച്ചിരുന്നോ

*താങ്കളിലെ സ്ത്രീത്വത്തോട്, മാതൃത്വത്തോട്, കാമുകിയോട്, അമ്മയോട്, അത്തരത്തിലെ വിവിധ വിവിധ സ്ത്രീ ഭാവങ്ങളോട് പുച്ഛം തോന്നിയോ, ആത്മനിന്ദ തോന്നിയോ, അപകർഷതാ ബോധം ഉണ്ടായോ!

*താങ്കൾ താങ്കളുടെ ബന്ധുക്കളോട്, സമപ്രായക്കാരോട്, എകെജി സുശീല പ്രണയത്തെ, വിവാഹത്തെ, എങ്ങനെ ന്യായീകരിച്ചു!

*താങ്കളുടെ തീർത്തും ഏകാന്തമായ സ്വകാര്യതകളിൽ താങ്കളുടെ ഇടനെഞ്ച് വിങ്ങിയോ പിടഞ്ഞുവീണ് ഉടഞ്ഞോ!

മറുപടി പറയാൻ സാധിക്കുക ആർക്കാണ്! ഫെമിനിസ്റ്റുകൾക്കെങ്കിലും

NB : എകെജിയോട് സുശീലയോട് അവരുടെ സ്വകാര്യതയോട് ഒരു എതിർപ്പുമില്ല,,എന്നാൽ ബഹുമാനവും,,അതൊക്കെ അവരുടെ സ്വാതന്ത്ര്യം... പക്ഷേ എകെജിയെ വിലയിരുത്തിയാൽ, ചോദ്യങ്ങൾ ചോദിച്ചാൽ, പറഞ്ഞാൽ, നാവരിയും, തല കൊയ്യും, കൈവെട്ടും എന്നൊക്കെ ഭീഷണി മുഴക്കുന്ന അഭിനവ സ്റ്റാലിനിസ്റ്റ് മനോഭാവത്തെ പുച്ഛിച്ചു തള്ളുന്നു. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ,,ചോദിക്കാനുള്ളത് ചോദിച്ചിട്ടേ പോകൂ..ഏത് സ്റ്റാലിനിസ്റ്റ് ജന്മി കുരച്ചാലും....