കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ താമസ രേഖ പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ കുടിയേറ്റ കാര്യ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോർട്ട്.അതനുസരിച്ച് , ഫാമിലി വിസയിലുള്ളവർക്ക് ഒരു വർഷത്തേക്ക് അഖാമ പുതുക്കാൻ 300 കുവൈത്ത്തീ ദീനാർ ആയാണ് വർദ്ധിപ്പിക്കുന്നത്.

നിലവിൽ 55 ദീനാറാണ് ഒരു വർഷത്തേക്കുള്ള ഫീസ്. വിസിറ്റ് വിസക്ക് 30 ദീനാറായും, (നിലവിൽ 3 ദീനാർ) ഉയര്ത്താ തീരുമാനിച്ച മന്ത്രാലയം, താൽക്കാലിക അഖാമക്ക് 20 ദീനാർ ഫീസ് ചുമത്താനും തീരുമാ
നിച്ചു.

നാഷണൽ അസംബ്ലിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുള്ള നിർദ്ദേശം, അസംബ്ലിയിൽ പാസ്സാവുന്നതോടെ പ്രാബല്യത്തിൽ വരും. വർദ്ധനക്ക് അനുമതി ലഭിക്കുകയാണെങ്കിൽ, അത് കുടുംബവുമായി താമസിക്കുന്ന വിദേശികളെ കാര്യമായി ബാധിക്കും.