തെലുങ്ക് നടനും അമലാ- നാഗാർജുന ദമ്പതികളുടെ മകനുമായ അഖിൽ അകിനേനിയുടെ വിവാഹ നിശ്ചയവും വിവാഹം മുടങ്ങിയതും വലിയ വാർത്തയായിരുന്നു. വ്യവസായിയായ ജിവികെ റെഡ്ഡിയുടെ മകളും ഫാഷൻ ഡിസൈനറുമായ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞാണ് അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും വേർ പിരിഞ്ഞത്.

ശ്രിയ ഇപ്പോൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്. അപ്പോളോ ഹോസ്പിറ്റലിന്റെ ചെയർമാനും സ്ഥാപകനുമായ പ്രതാപ് സി റെഡ്ഡിയുടെ പേരക്കുട്ടി അനിരുദ്ധ് റെഡ്ഡിയാണ് ശ്രേയയുടെ വരൻ എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെലുങ്കാന എംപി വിശ്വേശർ റെഡ്ഡിയുടെയും സംഗീതയുടെയും മൂത്തമകനാണ് അനിരുദ്ധ്. തെലുങ്ക് നടൻ രാം ചരണിന്റെ ഭാര്യ ഉപാസനയുടെ അടുത്ത ബന്ധുക്കളാണ് ഇവർ.

2016 ഡിസംബറിലായിരുന്നു അഖിലിന്റേയും ശ്രിയയുടെയും വിവാഹ നിശ്ചയം നടന്നത്. 2017 മെയിൽ ഇറ്റലിയിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഇതിനിടയിലാണ് അഖിലും ശ്രേയയും തമ്മിലുള്ള അഭിപ്രായ വത്യാസങ്ങൾ കാരണം വിവാഹം മുടങ്ങിയത്.