- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻപിടിക്കുന്നതിനിടെ ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട അഖിലിനെ ഇനിയും കണ്ടെത്താനായില്ല; രക്ഷാപ്രവർത്തനം ഇനി മൂന്നാം ദിനത്തിലേക്ക്; മഴയും ഒഴുക്കും കടുത്ത വെല്ലുവളിയാകുമ്പോൾ
അടിമാലി; മീൻപിടിക്കുന്നതിനിടെ ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട ഇരുമ്പുപാലം മച്ചിപ്ലാവ് കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ(22)നെ കണ്ടെത്തുന്നതിനുള്ള നീക്കം രണ്ടുദിവസത്തോളം പിന്നിട്ടും ഫലം കണ്ടില്ല. രക്ഷാനീക്കം പാഴായിപ്പോയതിന്റെ നിരാശയിൽ ഉറ്റവർ.
ഇന്ന് രാവിലെ കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീം പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തി.വൈകിട്ട് 4.30 തോടടുത്താണ് തിരച്ചിൽ അവസാനിപ്പിച്ചത്.പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് .പി എം റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്കൂബ ടീം തിരച്ചിലിനിറങ്ങിയത്.
ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് 3 സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ അടിമാലി പൊലീസിൽ വിവരം അറയിച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ അടിമാലി പൊലീസും ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും മൂലം രാത്രി 8 മണിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.