- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിലെ ഹൈമയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് തൊടുപുഴ സ്വദേശിയായ എഞ്ചിനീയർ; അഖിലിനെ മരണം വിളിച്ചത് സഹപ്രവർത്തകർക്കൊപ്പം ജോലി സ്ഥലത്തേക്ക് പോകുമ്പോഴുണ്ടായ അപകടം
മസ്‌കത്ത്: സാലാല റോഡിലെ ഹൈമയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി തൊടുപുഴ സ്വദേശിയായ എഞ്ചിനിയര്. കോടിക്കുളം കൊടുവേലി നാമ്പേലിൽ വീട്ടിൽ ജോർജ് മാത്യുവിന്റെ മകൻ അഖിൽ മാത്യു (27) ആണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. മസ്‌കത്തിലെ അൽ അദ്‌റാക് കമ്പനിയിൽ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയറായിരുന്ന അഖിലും സഹപ്രവർത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്പനിയുടെ പ്രോജക്ട് സൈറ്റിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ കരണം മറിഞ്ഞു. അഖിൽ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് അറിയുന്നത്. കൂടെയുണ്ടായിരുന്നയാൾക്ക് കാര്യമായ പരിക്കുകളില്ല. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അഖിൽ 2015ലാണ് മസ്‌കത്തിൽ എത്തുന്നത്. ലൂസിയാണ് മാതാവ്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു
മസ്‌കത്ത്: സാലാല റോഡിലെ ഹൈമയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി തൊടുപുഴ സ്വദേശിയായ എഞ്ചിനിയര്. കോടിക്കുളം കൊടുവേലി നാമ്പേലിൽ വീട്ടിൽ ജോർജ് മാത്യുവിന്റെ മകൻ അഖിൽ മാത്യു (27) ആണ് ഇന്നലെ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അപകടം നടന്നത്. മസ്‌കത്തിലെ അൽ അദ്‌റാക് കമ്പനിയിൽ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയറായിരുന്ന അഖിലും സഹപ്രവർത്തകനും ഹൈമക്കടുത്ത് നിമറിലെ കമ്പനിയുടെ പ്രോജക്ട് സൈറ്റിലേക്ക് പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ കരണം മറിഞ്ഞു. അഖിൽ സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് അറിയുന്നത്.
കൂടെയുണ്ടായിരുന്നയാൾക്ക് കാര്യമായ പരിക്കുകളില്ല. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അഖിൽ 2015ലാണ് മസ്‌കത്തിൽ എത്തുന്നത്. ലൂസിയാണ് മാതാവ്. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു