- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായകനുമായി സെക്സിൽ ഏർപ്പെട്ട സ്ത്രീക്ക് വല്ലവിധേനയും വഴങ്ങേണ്ടി വന്നതാണെങ്കിലോ; പലരും തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ച് പറയുമ്പോൾ വിനായകനിൽ നിന്ന് തനിക്കും ഇതാണുണ്ടായതെന്ന് ആ പത്തിലൊരാൾ പറഞ്ഞാൽ അതാണ് മീ ടു; വിനായകന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ; കൃത്യം മറുപടിയെന്ന് സോഷ്യൽ മീഡിയയും
തിരുവനന്തപുരം: ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ പലവിധ ചർച്ചകൾക്ക് വഴിവെക്കുകയാണ്.ഇതിനോടകം തന്നെ നിരവധിപേരാണ് പരാമർശത്തിൽ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയത്. മറുപടിയിൽ ശ്രദ്ധേയമാവുകയാണ് സംവിധായകൻ അഖിൽമാരാരുടെ പോസ്റ്റ്.വിനായകൻ തന്റെ പരാമർശത്തിൽ ചോദിച്ചു തുടങ്ങിയത് എന്താണ് മീടു എന്നാണ് ഇതിന് മറുപടി നൽകി കൊണ്ടാണ് അഖിൽ മാരാർ പോസ്റ്റുമായി രംഗത്തെത്തിയത്.
പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാധ്യമ സിംഗങ്ങളുടെ അറിവിലേക്ക്....നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോൾ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം..മിസ്റ്റർ വിനായകൻ വിഡ്ഢിത്തരം പറയാം പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കൾ പറഞ്ഞു 10 സ്ത്രീകളുമായി സെക്സിൽ ഏർപ്പിട്ടിട്ടുണ്ട് എന്ന്... അതിലൊരാൾക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കൾക്ക് വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം..അതിന്റെ കാരണം ചിലപ്പോൾ ഭയം ആകാം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ ആകാം..ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്ന പല പെണ്കുട്ടികളും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ അതിൽ ഒരാളാണ് ഞാനും എന്നൊരു പെണ്കുട്ടി പറയുന്നതാണ് മീ ടു..വെന്ന് അഖിൽ മാരാർ പറയുന്നു.
അഖിലിന്റെ കുറിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഉത്തരം കൃത്യമെന്ന് പറഞ്ഞ് നിരവധി പേർ ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.ഇ കുറിപ്പ് വായിച്ചിട്ടെങ്കിലും വിനായകന് ബോധം വന്നാൽ മതിയെന്നായിരുന്നു പലരുടെയും മറുപടി
കുറിപ്പിന്റെ പൂർണ്ണരൂപം
മറുനാടന് മലയാളി ബ്യൂറോ