- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് സ്വപ്നവുമായെത്തിയ സ്പാനിഷ് കാളക്കൂറ്റന്മാരെ നേരിടാൻ ഗോൾ പോസ്റ്റിന് മുന്നിൽ നെഞ്ച് വിരിച്ച് നിന്നു; ഷൂട്ടൗട്ടിൽ പുറത്തെടുത്ത മികവ് സ്പാനിഷുകാർക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ചു; നാട്ടിലെ ലോകകപ്പിൽ മിന്നും താരമായത് മികച്ച പ്രകടനങ്ങളുടെ കരുത്തിൽ; റഷ്യൻ നായകനും ഗോൾകീപ്പറുമായ അകിൻഫീവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
മോസ്‌കോ: റഷ്യൻ ഗോൾകീപ്പറും നായകനുമായ ഇഗോർ അകിൻഫീവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.ലോകകപ്പിൽ റഷ്യയെ ക്വാർട്ടറിലെത്തിച്ചതിൽ നായകനായ അകിൻഫീവിന്റെ പങ്ക് ഏറെ വലുതായിരുന്നു. പ്രീക്വാർട്ടറിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ മറികടന്ന് റഷ്യ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ നിർണായകമായത് ഷൂട്ടൗട്ടിൽ അകിൻഫീവിന്റെ സേവുകളായിരുന്നു. രാജ്യത്തിനായി 111 മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് അവരുടെ ഇതിഹാസ ഗോൾകീപ്പർ വിടപറയുന്നത്. തിങ്കളാഴ്ചയാണ് അകിൻഫീവ് വിരമിക്കൽ തീരുമാനം അറിയിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാൻ എടുക്കുന്ന കാലതാമസവുമാണ് അകിൻഫീവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. . 32കാരനായ അകിൻഫീവ് 2004ലാണ് റഷ്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം പോലെ തന്നെ എല്ലാ കാര്യങ്ങൾക്കും ഒരു അവസാനവും ഉണ്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന സമയത്ത് അകിൻഫീവ് പറഞ്ഞു.ദേശീയ ടീമുമായുള്ള തന്റെ കഥ ഇവിടെ അവസാനിക്കുകയാണെന്നും, ലോകകപ്പിൽ റഷ്യയെ നയിക്കാൻ സാധിച്ചത് മഹത്തായ ബഹുമതിയായി കാണ
മോസ്‌കോ: റഷ്യൻ ഗോൾകീപ്പറും നായകനുമായ ഇഗോർ അകിൻഫീവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.ലോകകപ്പിൽ റഷ്യയെ ക്വാർട്ടറിലെത്തിച്ചതിൽ നായകനായ അകിൻഫീവിന്റെ പങ്ക് ഏറെ വലുതായിരുന്നു. പ്രീക്വാർട്ടറിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ മറികടന്ന് റഷ്യ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ നിർണായകമായത് ഷൂട്ടൗട്ടിൽ അകിൻഫീവിന്റെ സേവുകളായിരുന്നു.
രാജ്യത്തിനായി 111 മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് അവരുടെ ഇതിഹാസ ഗോൾകീപ്പർ വിടപറയുന്നത്. തിങ്കളാഴ്ചയാണ് അകിൻഫീവ് വിരമിക്കൽ തീരുമാനം അറിയിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാൻ എടുക്കുന്ന കാലതാമസവുമാണ് അകിൻഫീവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. .
32കാരനായ അകിൻഫീവ് 2004ലാണ് റഷ്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം പോലെ തന്നെ എല്ലാ കാര്യങ്ങൾക്കും ഒരു അവസാനവും ഉണ്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്ന സമയത്ത് അകിൻഫീവ് പറഞ്ഞു.ദേശീയ ടീമുമായുള്ള തന്റെ കഥ ഇവിടെ അവസാനിക്കുകയാണെന്നും, ലോകകപ്പിൽ റഷ്യയെ നയിക്കാൻ സാധിച്ചത് മഹത്തായ ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനൊരിക്കലും ഇത്തരമൊരു കാര്യം യാഥാർഥ്യമാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്നും അകിൻഫീവ് പ്രതികരിച്ചു.