ജിത് നായകനായ 'ആരംഭ'ത്തിൽ അൽപ്പം ഗ്ലാമർ കാട്ടിയതോടെ അക്ഷര ഗൗഡയ്ക്ക് കണ്ഡക ശനിയായെന്ന് വേണം പറയാൻ. അല്പം ഗ്ലാമറാസായി പ്രത്യക്ഷപ്പെട്ട നടിയുടെ മോർഫ് ചെയ്ത ബിക്കിനി ചിത്രങ്ങൾ ചൂടപ്പം പോലെയാണ് ഇന്റർനെറ്റിൽ പരക്കുന്നത്.

തന്റേതെന്ന പേരിൽ ഫേസുക്ക് ഉള്ളകാര്യവും, അത് വഴി ഒത്തിരി ഗ്ലാമർ ഫോട്ടോകൾ പ്രചരിക്കുന്നതായും അടുത്തിടെയാണ് അക്ഷര ഗൗഡ അറിയുന്നത്. ഇതോടെ കാണുന്ന ഫോട്ടോകളൊന്നും തന്റേതല്ലെന്നും എല്ലാം മോർഫ് ചെയ്തതാണെന്നും നടി വ്യക്തമാക്കി.വ്യാജ ചിത്രങ്ങൾ തനിക്ക് ഞെട്ടലുണ്ടാക്കുന്നുവെന്നും അതേസമയം തനിക്ക് ഫേസ്‌ബുക്ക് അക്കൗണ്ട്പോലുമില്ല എന്നും നടി പറഞ്ഞു.

തന്റേതെന്ന മട്ടിൽ നിരവധി വ്യാജ പ്രഫൈലുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. താൻ ചെന്നൈയിൽ ഷൂട്ടിംഗിലാണെന്ന മട്ടിലുള്ള വ്യാജ സ്റ്റാറ്റസ് അപ്ഡേറ്റും കാണാം. എന്നാൽ താൻ ചെന്നൈ വിട്ടിട്ട് രണ്ട് മാസമായി. തന്റെ വ്യാജ ചിത്രങ്ങളും പ്രഫൈലും പ്രചരിക്കുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.ഇപ്പോൾ മുംബൈയിലുള്ള താരം ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിലുള്ള
തയ്യാറെടുപ്പിലാണ്.