- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരാ ഹാസൻ പ്രണയത്തിന് ഫുൾസ്റ്റോപ്പിട്ടോ? കരിയറിൽ ശ്രദ്ധിക്കാൻ സൗഹാർദ്ദപരമായി പ്രണയബന്ധം അവസാനിപ്പിച്ച് അക്ഷര ഹാസനും കാമുകൻ തനൂജും; മകളുടെ പ്രണയത്തകർച്ചയിൽ കമൽ ഹാസൻ അസ്വസ്ഥൻ
ബി ടൗണിൽ പ്രണയവും പ്രണയത്തകർച്ചയുമൊന്നും പുത്തരിയല്ല. താരങ്ങളുടെ പ്രണയ വാർത്തകളും അടിച്ച് പിരിയലുമൊക്കെ സ്ഥിരം ഗോസിപ്പ് കോളത്തിൽ വാർത്തകളാണ്. അടുത്തിടെ ഏറെ കൊട്ടിഘോഷിച്ച രൺബീറിന്റെയും കത്രീനയുടെയും പ്രണയം തകർന്നതിനെക്കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഒക്കെ നടക്കുന്നതിനിടെ ബി ടൗണിലെ മറ്റൊരു പ്രണയം കൂടി തകർന്ന വാർത്ത പുറത്ത് വരുന്നു ഉലകനായകൻ കമൽ ഹാസന്റെ ഇളയ മകൾ അക്ഷര ഹാസാന്റെ പ്രണയമാണ് പൊളിഞ്ഞത്. അമിതാബ് ബച്ചനും ധനുഷിനുമൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അക്ഷര കരിയറിൽ മുന്നേറുന്നതിനിടെയാണ് പ്രണയം തകരുന്നത്. പ്രമുഖ നടി രതി അഗ്‌നിഹോത്രിയുടെ മകൻ തനുജ് വിർവാനിയാണ് അക്ഷരയുടെ കാമുകൻ. തനൂജുമായി വളരെക്കാലമായി അക്ഷര പ്രണയത്തിലായിരുന്നു. അതു മറ്റുള്ളവർക്കു മുൻപിൽ തുറന്നു സമ്മതിക്കാനും ഇരുവർക്കു മടിയില്ലായിരുന്നു. പക്ഷേ മറ്റുള്ളവരെപ്പോലെ അടിച്ചു പിരിയുകയല്ല ഇരുവരും ചെയ്തിരിക്കുന്നത്. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രണയത്തിൽ നിന്നു പിന്മാറി, എന്നു വച്ച് സൗഹൃദത്തിൽ ഒരു കുറവുമില്ലെന്നൊക്കെയാണ്
ബി ടൗണിൽ പ്രണയവും പ്രണയത്തകർച്ചയുമൊന്നും പുത്തരിയല്ല. താരങ്ങളുടെ പ്രണയ വാർത്തകളും അടിച്ച് പിരിയലുമൊക്കെ സ്ഥിരം ഗോസിപ്പ് കോളത്തിൽ വാർത്തകളാണ്. അടുത്തിടെ ഏറെ കൊട്ടിഘോഷിച്ച രൺബീറിന്റെയും കത്രീനയുടെയും പ്രണയം തകർന്നതിനെക്കുറിച്ചുള്ള വാർത്തകളും ചർച്ചകളും ഒക്കെ നടക്കുന്നതിനിടെ ബി ടൗണിലെ മറ്റൊരു പ്രണയം കൂടി തകർന്ന വാർത്ത പുറത്ത് വരുന്നു
ഉലകനായകൻ കമൽ ഹാസന്റെ ഇളയ മകൾ അക്ഷര ഹാസാന്റെ പ്രണയമാണ് പൊളിഞ്ഞത്. അമിതാബ് ബച്ചനും ധനുഷിനുമൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അക്ഷര കരിയറിൽ മുന്നേറുന്നതിനിടെയാണ് പ്രണയം തകരുന്നത്. പ്രമുഖ നടി രതി അഗ്‌നിഹോത്രിയുടെ മകൻ തനുജ് വിർവാനിയാണ് അക്ഷരയുടെ കാമുകൻ.
തനൂജുമായി വളരെക്കാലമായി അക്ഷര പ്രണയത്തിലായിരുന്നു. അതു മറ്റുള്ളവർക്കു മുൻപിൽ തുറന്നു സമ്മതിക്കാനും ഇരുവർക്കു മടിയില്ലായിരുന്നു. പക്ഷേ മറ്റുള്ളവരെപ്പോലെ അടിച്ചു പിരിയുകയല്ല ഇരുവരും ചെയ്തിരിക്കുന്നത്. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രണയത്തിൽ നിന്നു പിന്മാറി, എന്നു വച്ച് സൗഹൃദത്തിൽ ഒരു കുറവുമില്ലെന്നൊക്കെയാണ് ഇരുവരും പറയുന്നത്.
ഷമിതാഭായിരുന്നു അക്ഷര ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. പക്ഷേ കന്നിച്ചിത്രം അത്ര ചലനമൊന്നുമുണ്ടാക്കാതെ കടന്നു പോയി. അത്ര തിളങ്ങി നിൽക്കുന്ന താരമൊന്നുമല്ല തനൂജും. തനൂജിന്റെ ആദ്യ ചിത്രമായ ലവ് യു സോണിയ ബോക്‌സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു കമൽ ഹസനും രതി അഗ്‌നിഹോത്രിയും. കമലിന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു അവർ.
തനൂജുമായുള്ള പ്രണയം തകർന്നതോടെ അക്ഷരയുടെ കരിയറും തകർച്ചയിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയിലാ്ണ് കമലെന്നും റി്‌പ്പോർട്ടുണ്ട്. കരിയറും വ്യക്തി ജീവിതവും സംബന്ധിച്ച് അക്ഷരയ്ക്ക് പുർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിലും മകളുടെ കരിയർ പ്രണയത്തകർച്ചയിൽ തട്ടി അവസാനിക്കുമോ എന്നാണ് ഉലകനായകന്റെ ആശങ്ക.
സൗഹാർദപരമായി തന്നെ പ്രണയബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച തനൂജിനോടും അക്ഷരയോടും കരിയറിൽ ശ്രദ്ധിക്കാൻ ഇരുവീട്ടുകാരും നിർദ്ദേശം നൽകിയിട്ടുണ്ട്.