ഴിഞ്ഞ കുറച്ചു ദിവസമായി തെന്നിന്ത്യൻ സിനിമയിലേയും ഗോസിപ്പ് കോളങ്ങളിലേയും ചർച്ച വിഷയം കമൽഹാസന്റെ മകൾ അക്ഷര ഹാസന്റെ സ്വാകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ചായിരുന്നു. അടിവസ്ത്രമണിഞ്ഞ് നില്ക്കുന്ന നടിയുടെ ചിത്രം ഇന്റർനെറ്റ് വഴി പ്രചരിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി നടി എത്തി.

പുറത്ത് വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ലെന്നും അത് തന്റെ തന്നെ ചിത്രങ്ങളാണെന്നും അക്ഷര ഹാസൻ വെളിപ്പെടുത്തി. സംഭവം നിർഭാഗ്യകരമായിപ്പോയെന്നും തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നും നടി ട്വീറ്റ് ചെയ്തു. മീ ടു കാമ്പെയിനുകളുമായി രാജ്യത്തിലെ സ്ത്രീശക്തി മുന്നേറുമ്പോൾ ചിലർ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്ന് നടി പറഞ്ഞു.

'കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണെന്നോ അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങൾ പിന്നീട് മറ്റുള്ളവർ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത് എന്നെ ഭയപ്പെടുത്തുകയാണ്. നിങ്ങൾ എല്ലാവരും ഇതിൽ പങ്കുചേർന്നു.'-അക്ഷര ട്വീറ്റിൽ കുറിച്ചു.

മുംബയ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും ഇത് പ്രചരിപ്പിച്ച ആളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അക്ഷരപറഞ്ഞു.

ചിത്രം ഹാക്ക് ചെയ്തതിനു പിന്നിൽ ഹാക്കർമാരായിരിക്കാം എന്നാണ് പ്രഥാമിക നിഗമനം. താരത്തിന്റെ ഫോൺ ഹാക്ക് ചെയ്ത് അതിലൂടെ ചിത്രങ്ങൾ ചോർത്തിയതാകും . ഒരു ഫോട്ടോ ഷൂട്ടിന് തയ്യാറാകുന്നതിനു മുൻപ് എടുത്ത ചിത്രങ്ങളാണ് ലീക്കായതെന്ന് അക്ഷര തന്നെ പറയുന്നുണ്ട്. ഇതിനും മുൻപ് ബിക്കിനിയിൽ ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ പേരിൽ അക്ഷരയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.