ചെന്നൈ: കമൽ ഹാസന്റെ മകൾ അക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്ന വാർത്തകൾ കുറെയായി കേൾക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴിതാ മത വിശ്വാസത്തെക്കുറിച്ച് അക്ഷര മനസ്സ് തുറക്കുകയാണ്. അച്ഛൻ, ചേച്ചി, ഞാൻ മുന്ന് പേരും ചില കാര്യങ്ങളിൽ വ്യത്യസ്ഥ നിലപാടുള്ളവരാണ്, അച്ഛൻ നാസ്തികനാണ്, ചേച്ചി ദൈവ വിശ്വാസിയാണ് ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്, സ്വാമിയെ തൊഴാറുണ്ട്, എന്നാൽ അച്ഛനെപ്പോലെ എനിക്കും ഈശ്വര വിശ്വാസവുമൊന്നുമില്ല, വിഗ്രഹങ്ങൾക്ക് മുമ്പിൽ കൈ കൂപ്പുന്നതും എനിക്ക് ഇഷ്ടമല്ല, അതേ സമയം ദൈവ വിശ്വാസികളെ ആദരിക്കുക എന്റെ സ്വഭാവമാണ്. എനിക്ക് ബുദ്ധ മത സന്ദേശങ്ങൾ വളരെ ഇഷ്ടമാണ് ആ തത്വങ്ങളെ ഞാൻ പിന്തുടരുകയാണ്. എന്നാണ് അക്ഷര പറഞ്ഞിരിക്കുന്നത്.

ഇതിന് മുമ്പ് അച്ഛൻ കമൽഹാസൻ നേരിട്ട് തന്നെ അക്ഷരയോട് മതം മാറ്റത്തെക്കുറിച്ച് ചോദിച്ചിരുന്നു, ഇല്ല ഞാൻ മതം മാറിയിട്ടില്ല എന്ന മറുപടിയുമായി അക്ഷര എത്തിയതോടെ വിവാദങ്ങൾ ഒഴിഞ്ഞു. ഞാൻ ഇപ്പോഴും നിരീശ്വരവാദി തന്നെയാണ്. പക്ഷേ ബുദ്ധമതം എന്നെ ആകർഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്‌നേഹത്തോടെ അക്ഷര. എന്നായിരുന്നു അന്ന് അക്ഷര ട്വീറ്റ് ചെയ്തത്.

ഇതോടെ വിഷയം സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തു. 'അക്ഷര മതം മാറി പക്ഷേ കമൽ പോലും അറിഞ്ഞില്ല' എന്ന രീതിയിൽ ചർച്ചകൾ ശക്്തമായി. നിരീശ്വരവാദിയായ കമലിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നായിരുന്നു ട്വിറ്ററിൽ ഉയർന്ന പ്രധാന ചോദ്യം.എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്നതിനാലാണ് കമൽ ട്വിറ്ററിലൂടെ തന്നെ മകളോട് കാര്യങ്ങൾ ആരാഞ്ഞത്. ട്വിറ്റർ ചോദ്യകർത്താക്കൾക്കുള്ള കമൽഹാസന്റെ മറുപടി കൂടിയായിരുന്നു ആ ചോദ്യം

ഷമിതാബിലൂടെയാണ് അക്ഷര സിനിമയിലെത്തുന്നത്, പിന്നീട് ശിവ സംവിധാനം ചെയ്യുന്ന വിവേകത്തിലൂടെ തമിഴിലും എത്തിയിരുന്നു.