- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല ഹാസന്റെ മകളുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവം; അക്ഷരാ ഹാസന്റെ മുൻകാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും
കമൽ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ മുൻ കാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും. അക്ഷര നേരത്തെ തനുജിന് അയച്ച് നൽകിയ ഈ ചിത്രങ്ങൾ തനുജാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുംബൈ മിററാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ അക്ഷരയുടെ ചിത്രങ്ങൾ പ്രചരിച്ചത്. അടി വസ്ത്രങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. തുടർന്ന് നടി മുംബൈ പൊലീസിലെ സൈബർ സെൽ വിഭാഗത്തിൽ പാരാതി നൽകിയിരുന്നു. 2013 മുതൽ അക്ഷര ഐഫോൺ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങൾ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പൊലീസിന് മനസ്സിലായി. അതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യും- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുംബൈ മിററിനോട് പറഞ്ഞു. 2016 ലാണ് അക്ഷര തനുജുമായി വേർപിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങൾ പുറത്ത് വിടാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു. എന്നാ
കമൽ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ മുൻ കാമുകൻ തനുജ് വീർവാണിയെ ചോദ്യം ചെയ്യും. അക്ഷര നേരത്തെ തനുജിന് അയച്ച് നൽകിയ ഈ ചിത്രങ്ങൾ തനുജാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുംബൈ മിററാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സാമൂഹിക മാധ്യമങ്ങളിൽ അക്ഷരയുടെ ചിത്രങ്ങൾ പ്രചരിച്ചത്. അടി വസ്ത്രങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. തുടർന്ന് നടി മുംബൈ പൊലീസിലെ സൈബർ സെൽ വിഭാഗത്തിൽ പാരാതി നൽകിയിരുന്നു. 2013 മുതൽ അക്ഷര ഐഫോൺ 6 ആണ് ഉപയോഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങൾ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പ്രഥമ ദൃഷ്ട്യാ പൊലീസിന് മനസ്സിലായി. അതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യും- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുംബൈ മിററിനോട് പറഞ്ഞു.
2016 ലാണ് അക്ഷര തനുജുമായി വേർപിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങൾ പുറത്ത് വിടാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് തനുജ് വ്യക്തമാക്കി. ഈ സംഭവം തികച്ചും നിർഭാഗ്യകരമാണ്. എന്റെ കയ്യിൽ അക്ഷരയുടെ ചിത്രങ്ങൾ ഇല്ല- മുതിർന്ന നടി രതി അഗ്‌നിഹോത്രിയുടെ മകൻ കൂടിയായ തനുജ് പറഞ്ഞു.