കോഴിക്കോട്: പ്രവാസി മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ അക്ഷരമുദ്ര, സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഥ, കവിത എന്നിവയിലാണ് സൃഷ്ടികൾ ക്ഷണിച്ചത്. 25 നും 40നും ഇടയ്ക്ക് പ്രായമുള്ളവർക്ക് സൃഷ്ടികൾ അയയ്ക്കാം. കവിതയ്ക്ക് പ്രത്യേക വിഷയമില്ല. 24 വരിയിൽ കവിയാൻ പാടില്ല. 'പുതിയ ലോകവും മനുഷ്യനും' എന്നതാണ് കഥയുടെ പ്രമേയം.

രചനകൾ അച്ചടി മാദ്ധ്യമങ്ങളിലോ, സാമൂഹ്യ മാദ്ധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതാവരുത്. സൃഷ്ടികൾ ഡി.റ്റി.പി. ചെയ്താണ് അയയ്ക്കേണ്ടത്. ബയോഡാറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ കവറിങ് ലെറ്ററും, പ്രായം തെളിയിക്കുന്ന രേഖയും രചനയോടൊപ്പം ചേർത്തിരിക്കണം. രചനകൾ 2017 ജനുവരി 31നകം editor.aksharamudra@gmail.com എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന രചനകൾ അക്ഷരമുദ്ര മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9747802602, 7559808954