- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷതയെ യാത്രയാക്കാൻ സഹപാഠികൾ അടക്കം ആയിരങ്ങൾ മുള്ളേരിയയിലെ വീട്ടിലേക്ക് ഒഴുകി എത്തി; രാവിലെ യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മകളുടെ മരണം ഇനിയും ഉൾക്കൊള്ളാനാകാതെ പിതാവ് രാധാകൃഷ്ണൻ: സഹോദരി അനുഷയുടെ കരച്ചിൽ കണ്ടുനിന്ന നാട്ടുകാരുടെയും കണ്ണ് നിറച്ചു
മുള്ളേരിയ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സഹപാഠി കുത്തിക്കൊന്ന അക്ഷതയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ മുള്ളേരിയയിലെ വീട്ടിലേക്ക് ഒഴുകി എത്തി. അക്ഷതയുടെ സഹപാഠികളും നാട്ടുകാരും ഒന്നടങ്കം സംസ്‌ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. കാറഡുക്ക ശാന്തിനഗർ രാധാകൃഷ്ണ ഭട്ടിന്റെ മകൾ അക്ഷത ചൊവ്വാഴ്ച വൈകിട്ടാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് അക്ഷതയെ സഹപാഠിയായ കാർത്തിക് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്ഷതയുടെ പിതാവ് രാധാകൃഷ്ണന് ഇനിയും മകളുടെ മരണം ഉൾക്കൊള്ളാനാവില്ല. കൃഷിയും പശുവളർത്തലുമായി കിട്ടുന്ന വരുമാനമൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന രാധാകൃഷ്ണന് മകളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സഹോദരി അനുഷയുടെ കരച്ചിൽ കണ്ടുനിന്ന നാട്ടുകാരുടെയും കണ്ണ് നിറച്ചു. സുള്ള്യ സർക്കാർ ആശുപത്രിയിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിലെത്തിച്ചത്. മൂത്ത സഹോദരി ബെംഗളൂരുവിൽനിന്ന് കുടുംബസമേതം എത്താൻ വൈകിയതിനാൽ രാവിലെ ആറോടെയാണ് ശവസ

മുള്ളേരിയ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സഹപാഠി കുത്തിക്കൊന്ന അക്ഷതയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ മുള്ളേരിയയിലെ വീട്ടിലേക്ക് ഒഴുകി എത്തി. അക്ഷതയുടെ സഹപാഠികളും നാട്ടുകാരും ഒന്നടങ്കം സംസ്‌ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി.
കാറഡുക്ക ശാന്തിനഗർ രാധാകൃഷ്ണ ഭട്ടിന്റെ മകൾ അക്ഷത ചൊവ്വാഴ്ച വൈകിട്ടാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് അക്ഷതയെ സഹപാഠിയായ കാർത്തിക് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്ഷതയുടെ പിതാവ് രാധാകൃഷ്ണന് ഇനിയും മകളുടെ മരണം ഉൾക്കൊള്ളാനാവില്ല.
കൃഷിയും പശുവളർത്തലുമായി കിട്ടുന്ന വരുമാനമൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന രാധാകൃഷ്ണന് മകളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സഹോദരി അനുഷയുടെ കരച്ചിൽ കണ്ടുനിന്ന നാട്ടുകാരുടെയും കണ്ണ് നിറച്ചു.
സുള്ള്യ സർക്കാർ ആശുപത്രിയിൽ പരിശോധന പൂർത്തിയാക്കി മൃതദേഹം പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിലെത്തിച്ചത്. മൂത്ത സഹോദരി ബെംഗളൂരുവിൽനിന്ന് കുടുംബസമേതം എത്താൻ വൈകിയതിനാൽ രാവിലെ ആറോടെയാണ് ശവസംസ്‌കാരം നടത്തിയത്.
സുള്ള്യ നെഹ്രു മെമോറിയൽ കോളേജ് രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയായ കെ.അക്ഷതയെ സഹപാഠിയായ കാർത്തിക്കാണ് കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് കോളേജ് വിട്ട് ബസ് കയറാൻ പ്രധാന റോഡിലേക്ക് നടക്കവെയാണ് ബൈക്കിലെത്തിയ കാർത്തിക് കുത്തിയത്.
ടൗണിൽ ആളുകൾ കാൺകെയാണ് അക്രമം. വയറിലും നെഞ്ചിലും കഴുത്തിലുമായി ഏഴ് കുത്തേറ്റ അക്ഷതയ്ക്ക് സുള്ള്യ മെഡിക്കൽ കോളേജിൽ പ്രാഥമികചികിത്സ നൽകി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ വൈകിട്ട് സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്തുവച്ചാണു അക്ഷതയെ കാർത്തിക് ആക്രമിച്ചത്. സ്വകാര്യ ബസ് പണിമുടക്കായതിനാൽ വീട്ടിലേക്കാുപോകാൻ അക്ഷത നേരത്തേ കോളജിൽനിന്ന് ഇറങ്ങിയിരുന്നു.
ബസ് സ്റ്റോപ്പിലേക്കു നടക്കുന്നതിനിടയിൽ പിറകിലൂടെയെത്തിയ കാർത്തിക് അക്ഷതയുടെ വയറിൽ കുത്തുകയായിരുന്നു. കൈക്കു പരുക്കേറ്റ കാർത്തിക്കിന് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

