- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രയറോം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; അക്ഷയിന്റെ മരണം സ്ഥിരീകരിക്കുന്നത് നാല് ദിവസത്തെ തെരച്ചിലിന് ശേഷം
കണ്ണൂർ:ആലക്കോട് രയരോം പുഴയിൽ വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ തറപ്പള്ളിക്കുന്നേൽ അക്ഷയ് യുടെ (22) മൃതദേഹം കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതരയോടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്‌ച്ച വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് അക്ഷയ്യും ജോഫിനും അപകടത്തിൽപ്പെട്ടത്. രയരോം പുഴയിൽ ഇക്കൊല്ലമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ശനിയാഴ്ചത്തേത്. ഞായറാഴ്ച രാവിലെ വെള്ളാപ്പണിയിൽ ജോസഫിന്റെ മകൻ ജോഫിന്റെ (24) മൃതദേഹം നാട്ടുകാരുടെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. അവിചാരിതമായ ദുഃഖവാർത്തയിൽ വിറങ്ങലിച്ചിരിക്കുയാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
Next Story