മുംബൈ: ദിവസേന നല്ല രീതിയിൽ താവൻ വർക്കൗട്ട് ചെയ്യാറുണ്ടെന്ന് അക്ഷയ് കുമാർ. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്‌തെങ്കിൽ മാത്രമേ ശരീര ഘടന സംരക്ഷിക്കാനാകു എന്നത് തെറ്റാണെന്നും താരം പറയുന്നു.

രാവിലെ നാലരയ്ക്ക് എഴുന്നേറ്റ് അരമണിക്കൂർ നടക്കാൻ പോകുമെന്ന് താരം പറയുന്നു.അതിനുശേഷം ഒരു മണിക്കൂർ മാർഷൽ ആർട്‌സ് പ്രാക്ടീസ് ചെയ്യും. കിക്ക് ബോക്‌സിങും ഷാഡോയും പ്രാക്ടീസ് ചെയ്യാറുണ്ട്. അതിനുശേഷം യോഗയോടൊപ്പം സ്‌ട്രെച്ചിങ് ചെയ്യാറുണ്ട്. പിന്നീട് ഒരു മണിക്കൂർ മെഡിറ്റേഷനുള്ള സമയാണെന്നും അക്ഷയ് വെളിപ്പെടുത്തുന്നു.

വൈകിട്ട് നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങും. നല്ല ഉറക്കം ലഭിക്കുന്നതും ഒരു ദിവസത്തെ പ്രവർത്തികൾ കൂടുതൽ ഊർജസ്വലമാക്കുമല്ലോ. അതുകൊണ്ട് ഉറക്കം നഷ്ടപ്പെടുത്താറില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമേ കിടക്കാറുള്ളൂ. അതുകൊണ്ട് എട്ട് മണിക്ക് മുൻപ് ഭക്ഷണം കഴിക്കുമെന്നും താരം പറയുന്നു.