മുംബൈ: വൻ വിജയങ്ങൾ സ്വന്തമാക്കിയ വർഷമായിരുന്നു അക്ഷയ് കുമാറിന് 2017. മികച്ച ചിത്രങ്ങളോടൊപ്പം ബോക്‌സോഫീസ് കളക്ഷനിലും വലിയ നേട്ടം കൊയ്യാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ തുടക്കത്തിൽ തന്നെ വ്യത്യസ്ഥ രൂപത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് താരം.

കേസരി എന്ന പുതിയ ചിത്രത്തിലൂടെ വിത്യസ്തമായ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് അക്ഷയ് കുമാർ പുറത്തുവിട്ടു.

കേസരിക്കൊപ്പം ഈ വർഷം ആരംഭിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ,തനിക്ക് ഈ വർഷം ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ഇതെന്നും അക്ഷയ് ട്വീറ്റിൽ കുറിച്ചു.