- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട എട്ടുവർഷത്തെ ഇടവേളയ്ക്ക് സൂപ്പർ താര ജോഡികൾ വീണ്ടും ഒന്നിക്കുന്നു; അക്ഷയ്-ഐശ്വര്യ താരജോഡികൾ ഒരുമിക്കുന്നത് രജനീകാന്ത് ചിത്രം 2.0 യിൽ
ബോളിവുഡിന്റെ പ്രിയ താരങ്ങളായ അക്ഷയ് കുമാറും ഐശ്വര്യ റായിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എട്ടുവർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനിയിക്കാൻ ഒരുങ്ങുന്നത്. എസ്.ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഇതിനുമുമ്പ് 2010 ൽ പുറത്തിറങ്ങിയ ആക്ഷൻ റിപ്ലേ എന്ന ചിത്രത്തിലാണ് അക്ഷയ് ഐശ്വര്യ ജോഡികൾ ഒന്നിച്ചെത്തിയത്. ആരാധകർ എറെ ആവേശത്തോടെ കാത്തിരിക്കുന്ന 2.0 ചിത്രത്തിൽ രജനിയുടെ വില്ലനായാണ് അക്ഷയ് കുമാർ എത്തുന്നത്.ഒരു സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അതിഥി വേഷമാണ് ഐശ്വര്യക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. പാഡ്മാൻ ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ ബോളിവുഡിൽ വീണ്ടും തന്റെ അഭിനയ ചാതൂര്യം ഉറപ്പിച്ച നടനാണ് അക്ഷയ് കുമാർ. തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു പാഡ്മാൻ. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് അക്ഷയ്യെ തേടിയെത്തിയത്. അതേസമയം അക്ഷയ് ഇപ്പോൾ കേസരി എന്ന ചിത്രത്തിന്റെ തിരക്കുകളിലാ
ബോളിവുഡിന്റെ പ്രിയ താരങ്ങളായ അക്ഷയ് കുമാറും ഐശ്വര്യ റായിയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എട്ടുവർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനിയിക്കാൻ ഒരുങ്ങുന്നത്.
എസ്.ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഇതിനുമുമ്പ് 2010 ൽ പുറത്തിറങ്ങിയ ആക്ഷൻ റിപ്ലേ എന്ന ചിത്രത്തിലാണ് അക്ഷയ് ഐശ്വര്യ ജോഡികൾ ഒന്നിച്ചെത്തിയത്.
ആരാധകർ എറെ ആവേശത്തോടെ കാത്തിരിക്കുന്ന 2.0 ചിത്രത്തിൽ രജനിയുടെ വില്ലനായാണ് അക്ഷയ് കുമാർ എത്തുന്നത്.ഒരു സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അതിഥി വേഷമാണ് ഐശ്വര്യക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ.
പാഡ്മാൻ ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ ബോളിവുഡിൽ വീണ്ടും തന്റെ അഭിനയ ചാതൂര്യം ഉറപ്പിച്ച നടനാണ് അക്ഷയ് കുമാർ. തമിഴ്‌നാട്ടിലെ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു പാഡ്മാൻ.
ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് അക്ഷയ്യെ തേടിയെത്തിയത്. അതേസമയം അക്ഷയ് ഇപ്പോൾ കേസരി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. അതുകഴിഞ്ഞാൽ ഉടൻതന്നെ 2.0 ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത.ബോക്സോഫീസ് തകർത്തുവാരിയ ശങ്കർ- രജനി ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0