പുതുതലമുറയുടെ ഫാഷനായി മാറിയിരിക്കുകയാണ് പച്ചകുത്തൽ അഥവാ ടാറ്റൂ. പ്രത്യേകിച്ച് സെലിബ്രിറ്റികളാണ് പച്ചകുത്തലിൽ മുന്നിൽ നില്ക്കുന്നത്. പലരും തങ്ങളുടെ കാമുകന്റെയോ കാമുകിയുടെയോ പേരുകളാണ് ഇങ്ങനെ പച്ച കുത്താണ്.

നയൻതാര പ്രഭുദേവ പ്രണയം തലയ്ക്ക് പിടിച്ച സമയത്ത് നയൻതാര പ്രഭുദേവയുടെ പേര് പച്ചകുത്തിയതും പിന്നീട് പ്രണയം പൊളിഞ്ഞപ്പോൾ നടി അത് നീക്കം ചെയ്യാൻ പെടാപാട് പെടുന്നതും വാർത്തയായിരുന്നു. ഇപ്പോഴിതാ എമി ജാക്‌സണും ടാറ്റു വില്ലനായിരിക്കുകയാണ്.

പ്രഭുദേവ സംവിധാനം ചെയ്യുന്ന സിങ് ഈസ് ബൽംഗ് എന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് എമി ജാക്‌സൺ. അക്ഷയ് കുമാറാണ് നായകൻ. എന്നാൽ എമി കൈത്തണ്ടയിലെ ടാറ്റൂ നീക്കം ചെയ്താലെ നായികയാക്കൂവെന്ന് അക്ഷയ് പറഞ്ഞതായാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ പറയുന്നത്

ബോളിവുഡ് താരം പ്രതീക് ബബ്ബറുമായി ഡേറ്റിങ് നടത്തിയിരുന്ന സമയത്ത് മേരാ പ്യാർ മേരാ പ്രതീക് എന്നാണ് എമി കൈത്തണ്ടയിൽ പച്ച കുത്തിയത്. മാസങ്ങൾക്ക് മുമ്പ് ഇത് ടാറ്റൂ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിൽ പൂർണമായും മായക്കാനായിട്ടില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ ടാറ്റൂ നിർബന്ധമായും നീക്കം ചെയ്യണമെന്ന് അക്ഷയ് ആവശ്യപ്പെട്ടത് ബോളിവുഡ് പാപ്പരാസികൾ പറയുന്നു. എന്തായാലും നയൻതാരയ്ക്ക് പിന്നാലെ എമിക്കും ടാറ്റു ഇപ്പോൾ വില്ലനായിരിക്കുകയാണ്.