- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷയ് ഇടഞ്ഞു; 'ഹൗസ്ഫുൾ 4' ചിത്രീകരണം പ്രതിസന്ധിയിൽ; ലൈംഗിക അതിക്രമ ആരോപണത്തെ തുടർന്ന് സംവിധായകൻ സാജിദ് ഖാൻ ചിത്രത്തിൽ നിന്ന് പിന്മാറി; കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്ന് അക്ഷയ് കുമാർ
മുംബൈ; മീ ടു വെളിപ്പെടുത്തലിൽ കടുത്ത നടപടികൾ സ്വീകരിച്ച് ബോളിവുഡ്. സംവിധായകൻ സാജിദ് ഖാനും നടൻ നാനാ പടേക്കറിനുമെതിരായുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഹൗസ്ഫുൾ4ന്റെ ചിത്രീകരണത്തിൽ നിന്ന് സൂപ്പർതാരം അക്ഷയ് കുമാർ പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ ഞെട്ടിക്കുന്ന തീരുമാനം. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവയ്ക്കാൻ ചിത്രത്തിലെ നായക നടൻ അക്ഷയ്കുമാർ നിർമ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും കടുത്ത നടപടിയും ആവശ്യപ്പെട്ട അക്ഷയ് കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്നും വ്യക്തമാക്കി. സാജിദ് ഖാനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതു വരെ ഹൗസ്ഫുൾ4ന്റെ ചിത്രീകരണം നിറുത്തി വയ്ക്കാൻ അക്ഷയ്കുമാർ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു. കടുത്ത നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും ഇത്തരം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും അക്ഷയ്കുമാർ തുറന്നടിച്ചു. സാജിദ് ഖാന് എതിരെയുള്ള ആരോപണത്തിൽ നിലപാട് വ്യ
മുംബൈ; മീ ടു വെളിപ്പെടുത്തലിൽ കടുത്ത നടപടികൾ സ്വീകരിച്ച് ബോളിവുഡ്. സംവിധായകൻ സാജിദ് ഖാനും നടൻ നാനാ പടേക്കറിനുമെതിരായുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഹൗസ്ഫുൾ4ന്റെ ചിത്രീകരണത്തിൽ നിന്ന് സൂപ്പർതാരം അക്ഷയ് കുമാർ പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ ഞെട്ടിക്കുന്ന തീരുമാനം.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവയ്ക്കാൻ ചിത്രത്തിലെ നായക നടൻ അക്ഷയ്കുമാർ നിർമ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും കടുത്ത നടപടിയും ആവശ്യപ്പെട്ട അക്ഷയ് കുറ്റക്കാരെന്ന് തെളിയുന്നവർക്ക് ഒപ്പം താൻ ജോലി ചെയ്യില്ലെന്നും വ്യക്തമാക്കി.
സാജിദ് ഖാനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതു വരെ ഹൗസ്ഫുൾ4ന്റെ ചിത്രീകരണം നിറുത്തി വയ്ക്കാൻ അക്ഷയ്കുമാർ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു. കടുത്ത നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും ഇത്തരം ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും അക്ഷയ്കുമാർ തുറന്നടിച്ചു. സാജിദ് ഖാന് എതിരെയുള്ള ആരോപണത്തിൽ നിലപാട് വ്യക്തമാക്കാൻ അക്ഷയ്കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
2011ൽ സാജിദ് ഖാന്റെ സഹസംവിധായകയായി പ്രവർത്തിച്ചിരുന്നപ്പോൾ തന്നോടു നടത്തിയ അശ്ലീല സംഭാഷണങ്ങളെക്കുറിച്ചാണ് നടി സലോണി ചോപ്ര ബ്ലോഗിൽ കുറിച്ചത്. അഭിമുഖ സംഭാഷണത്തിനിടയിൽ സാജിദ്ഖാൻ അശ്ലീല പ്രദർശനം നടത്തിയെന്നായിരുന്നു മാധ്യമപ്രവർത്തക കരിഷ്മ ഉപാധ്യായയുടെ ആരോപണം.
സാജിദ് ഖാനൊപ്പം സഹികരിക്കുന്ന വിഷയത്തിൽ ഹൗസ്ഫുൾ4ലെ താരങ്ങൾ പുനഃരാലോചന നടത്തണമെന്നും ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് സാജിദ് ഖാൻ വ്യക്തമാക്കി. ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണെന്ന് പിൻവാങ്ങുന്നതെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നതുവരെ മാറി നിൽക്കുകയാണെന്നും സാജിദ് ഖാൻ അറിയിച്ചു. സത്യം പുറത്തു വരുന്നതു വരെ സ്വന്തം അനുമാനങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് സാജിദ് ഖാൻ അഭ്യർത്ഥിച്ചു.