- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു; വിടവാങ്ങിയത് ബോളിവുഡിലെ ശ്രദ്ധേയ നിർമ്മാതാക്കളിൽ ഒരാൾ
മുംബൈ: ബോളിവുഡ് നടൻ അക്ഷയ്കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഹിരചന്ദാനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു അരുണ ഭാട്ടിയ. മരണ കാരണം വ്യക്തമല്ല.അക്ഷയ്കുമാർ തന്നെയാണ് വിവരം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്.
ബോളിവുഡിലെ ശ്രദ്ധേയ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായിരുന്നു അരുണ ഭാട്ടിയ.അമ്മ ആശുപത്രിയിൽ ആണെന്ന വിവരം നേരത്തെ അക്ഷയ് കുമാർ അറിയിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറയിച്ച് ഇന്നലെ വൈകിട്ട് താരം ട്വീറ്റ് ചെയ്തിരുന്നു.
' എന്റെ എല്ലാമായിരുന്നു അമ്മ. ആ നഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ് നൽകുന്നത് ', അക്ഷയ് കുമാർ പറയുന്നു. ' മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി അമ്മ വീണ്ടും ഒന്നിച്ചു. ഈ വിഷമഘട്ടത്തിൽ നിങ്ങളുടെ ഓരോ പ്രാർത്ഥനയും എനിക്കും എന്റെ കുടുംബത്തിനും വലിയ ആശ്വാസമാണ്' അക്ഷയ്കുമാർ കുറിച്ചു.
സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലണ്ടനിലായിരുന്നു അക്ഷയ് കുമാർ. ഭാര്യ ട്വിങ്കിൾ ഖന്നയും മക്കളും അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയോടെ അക്ഷയ് മുംബൈയിൽ തിരിച്ചെത്തിയിരുന്നു. ഹരി ഓം ഭാട്ടിയ ആണ് അക്ഷയ് കുമാറിന്റെ അച്ഛൻ.നടന്റെ സഹോദരി അൽക ഭാട്ടിയ.
മറുനാടന് മലയാളി ബ്യൂറോ