സ്‌കൂൾ കാലഘട്ടത്തിൽ താനും ലൈീംഗീക പീഡനത്തിനിരയായതായി ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തൽ. അന്ന് താൻ കുറേ പേടിച്ചതായും ആണ് അക്ഷയ്യുടെ വെളിപ്പെടുത്തൽ. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷയ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറയുന്നത്. ടോയ്ലറ്റ് ഏക് പ്രേം കഥയുടെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

അക്ഷയ് കുമാർ പറയുന്നത് ഇങ്ങനെ: 'ആറ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിക്കാലത്ത് ഞാൻ എന്നും അയൽവക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാൻ പോകാറുണ്ടായിരുന്നു. ഒരിക്കൽ കളിക്കാൻ പോകുന്ന വഴി ഒരാൾ എനിക്ക് ലിഫ്റ്റ് തന്നു.''

'പക്ഷെ അയാൾ എന്നോട് മോശമായി പെരുമാറി. എന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പേടിച്ച ഞാൻ ഉറക്കെ കരഞ്ഞ് വീട്ടിലേക്കോടി. പക്ഷെ ഞാൻ മിണ്ടാതിരുന്നില്ല. എല്ലാ കാര്യങ്ങളും അച്ഛനോട് പറഞ്ഞു. അദ്ദേഹം പൊലീസിൽ പരാതി നൽകുകയും ആ വൃത്തിക്കെട്ടവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.'-താരം പറയുന്നു.

ഇത്തരം അനുഭവങ്ങൾ തുറന്ന് പറയാൻ കുട്ടികൾക്ക് മാതാപിതാക്കൾ ധൈര്യം നൽകണമെന്നും അക്ഷയ് ആവശ്യപ്പെട്ടു. അതിനുള്ള അവസരം നൽകിയില്ലെങ്കിൽ അവർ കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും അക്ഷയ് കുമാർ പറഞ്ഞു.