- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുണ്യ'ദിനത്തിൽ ഡിങ്കമുദ്രയുള്ള ജെട്ടി വാങ്ങിയാൽ ഐശ്വര്യം വീട്ടിലെത്തും; അക്ഷയ തൃതിയയ്ക്ക് ബദലായി 'അക്ഷയ ജട്ടീയ'യുമായി ഡിങ്കാനുയായികൾ; സ്വർണക്കടകളുടെ വിൽപ്പനക്കൊള്ളയെ പരിഹസിച്ച് വെബ്സൈറ്റിലൂടെ ജട്ടികൾ മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരം
തിരുവനന്തപുരം: പരമ്പരാഗത മതങ്ങളുടെ യുക്തിയില്ലായ്മയെ പരിഹസിച്ച് ലോകത്തിന്റെ കണ്ണിൽ ശ്രദ്ധേയ മതമായി മാറിയ ഡിങ്കോസിയ്റ്റുകൾ ജുവല്ലറി മുതലാളിമാരുടെ കൊള്ളയ്‌ക്കെതിരെ രംഗത്തെത്തി. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങണമെന്ന പരമ്പരാഗത ശൈലിയെ പരിഹസിച്ചുകണ്ട് അക്ഷയ ജട്ടീയ ആയി ആഘോഷിച്ചു കൊണ്ടാണ് ഡിങ്കോയിസ്റ്റുകൾ രംഗത്തെത്തിയത്. 'പുണ്യദിനത്തിൽ സ്വർണം വാങ്ങൂ, ഐശ്വര്യം സ്വന്തമാക്കൂ' എന്ന പ്രചാരണ വാചകവുമായി സ്വർണക്കടകൾ നടത്തുന്ന വിൽപ്പനക്കൊള്ളയെ പരിഹസിച്ച് ഒരു വെബ്‌സൈറ്റും ഡിങ്കാനുയായികൾ ഉണ്ടാക്കിയിട്ടുണ്ട്. അക്ഷയജട്ടീയ എന്നാണ് സൈറ്റിന്റെ പേര്. അക്ഷയ ജട്ടീയ അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങിയിരിക്കുന്നു എന്നതാണ് സൈറ്റിലെ മുഖ്യ തലവാചകം. അക്ഷയതൃതീയ ദിനങ്ങളായ വരുന്ന ഞായർ, തിങ്കൾ ദിനങ്ങളിലാണ് അക്ഷയ ജട്ടിയ. അഡ്വാൻസ് ബുക്കിങ്ങിനും സൈറ്റിൽ അവസരമൊരുക്കിയിട്ടുണ്ട്. തങ്ങളുടെ എറണാകുളം. കോഴിക്കോട്, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ ഉള്ള അക്ഷയജട്ടീയ സ്റ്റാളുകളിൽ നിന്നും ഏവരും ഡിങ്ക മുദ്രയുള്ള ജട്ടി ഉറപ്പാക്കൂ എന്നും ഡിങ്കാ
തിരുവനന്തപുരം: പരമ്പരാഗത മതങ്ങളുടെ യുക്തിയില്ലായ്മയെ പരിഹസിച്ച് ലോകത്തിന്റെ കണ്ണിൽ ശ്രദ്ധേയ മതമായി മാറിയ ഡിങ്കോസിയ്റ്റുകൾ ജുവല്ലറി മുതലാളിമാരുടെ കൊള്ളയ്‌ക്കെതിരെ രംഗത്തെത്തി. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങണമെന്ന പരമ്പരാഗത ശൈലിയെ പരിഹസിച്ചുകണ്ട് അക്ഷയ ജട്ടീയ ആയി ആഘോഷിച്ചു കൊണ്ടാണ് ഡിങ്കോയിസ്റ്റുകൾ രംഗത്തെത്തിയത്.
'പുണ്യദിനത്തിൽ സ്വർണം വാങ്ങൂ, ഐശ്വര്യം സ്വന്തമാക്കൂ' എന്ന പ്രചാരണ വാചകവുമായി സ്വർണക്കടകൾ നടത്തുന്ന വിൽപ്പനക്കൊള്ളയെ പരിഹസിച്ച് ഒരു വെബ്‌സൈറ്റും ഡിങ്കാനുയായികൾ ഉണ്ടാക്കിയിട്ടുണ്ട്. അക്ഷയജട്ടീയ എന്നാണ് സൈറ്റിന്റെ പേര്.
അക്ഷയ ജട്ടീയ അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങിയിരിക്കുന്നു എന്നതാണ് സൈറ്റിലെ മുഖ്യ തലവാചകം. അക്ഷയതൃതീയ ദിനങ്ങളായ വരുന്ന ഞായർ, തിങ്കൾ ദിനങ്ങളിലാണ് അക്ഷയ ജട്ടിയ. അഡ്വാൻസ് ബുക്കിങ്ങിനും സൈറ്റിൽ അവസരമൊരുക്കിയിട്ടുണ്ട്. തങ്ങളുടെ എറണാകുളം. കോഴിക്കോട്, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ ഉള്ള അക്ഷയജട്ടീയ സ്റ്റാളുകളിൽ നിന്നും ഏവരും ഡിങ്ക മുദ്രയുള്ള ജട്ടി ഉറപ്പാക്കൂ എന്നും ഡിങ്കാനുയായികളുടെ സൈറ്റിൽ പറയുന്നു.
അക്ഷയ ജട്ടീയയുടെ ഐതിഹ്യത്തെ കുറിച്ച് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്:
മൂഷിക മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു(ഡിങ്ക ദിനം) അക്ഷയ ജട്ടീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ ജട്ടീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. മിട്ടു മുയൽ ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ ഡിങ്കോയിസ്ടുകൾ അന്നേദിവസം സാധുക്കൾക്ക് കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുള്ളൂ.
ഡിങ്ക പുരാണത്തിൽ ആണ് അക്ഷയ ജട്ടീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും ഡിങ്കന് കപ്പ നിവേദിക്കുകയും പിന്നീട് അതുകൊണ്ട് നമ്‌ബോലനെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്.. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.
വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളിൽ അക്ഷയജട്ടീയ ഉൾപ്പെടുന്നു. ഇതര മതസ്ഥര്ക്ക് പോലും ഇതു ആചരിക്കാം എന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. നമ്പോല മഹർഷി ജനിച്ചത് അക്ഷയ ജെട്ടീയയിൽ ആകയാൽ ആ ദിവസം നമ്പോല രൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം പങ്കിലയിലെമെബാടും ഉണ്ട്.. അക്ഷയജെട്ടീയയ്ക്ക് എല്ലാ ഡിങ്കാലയങ്ങളിലും വിശേഷാൽ ജെട്ടി പൂജ നടക്കാറുണ്ട്.
പണ്ട് അതായത് 35 ബില്ല്യൻ വർഷങ്ങൾക്ക് മുമ്പ് ഡിങ്കൻ ആദ്യമായി തന്റെ വിശുദ്ധ ജെട്ടി ധരിച്ച ദിവസംകൂടെയാണ് എന്നതാണ് ഇതിനു പ്രാധാന്യം വരാൻ കാരണം. ആദിയിൽ വനജ ഉണ്ടാകുന്നതിനു മുമ്പ് തനിക്കൊരു വസ്ത്രം വേണമല്ലോ എന്ന തോന്നലിൽ നിന്നാണ് ചുവന്ന ജട്ടി എന്ന ആശയം ഡിങ്കന് തോന്നുകയും തദ്വാര ഒരു ചുവന്ന ജട്ടി അധ്യേഹം ഉണ്ടാക്കി ധരിക്കുകയും ചെയ്യുന്നത്.രാവിലെയും വൈകുന്നേരവും തന്റെ വിശുദ്ധ ജെട്ടികളിൽ ഓരോന്ന് കഴുകി അധ്യേഹം ഉണക്കാൻ സൂര്യന്റെ മേൽ വിരിച്ചിടും.അതുകൊണ്ടാണ് രാവിലെയും വൈകുന്നേരവും സൂര്യൻ ചുവന്നു കാണപ്പെടുന്നത്.