സൂര്യനും ചന്ദ്രനും ഉജ്ജ്വലമായി പ്രകാശിച്ചു നിൽക്കുന്ന അക്ഷയ തൃതീയ മേടമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ഈ ദിവസം എന്തു ശുഭകർമ്മങ്ങൾക്കും വളരെ ശ്രേഷ്ഠമാണ്. പ്രത്യേകിച്ചും മുഹൂർത്തം നോക്കേണ്ടതില്ല.

അക്ഷയതൃതീയ പ്രഭാതത്തിൽ ആദ്യമായി ചെയ്യേണ്ട കർമം സ്വന്തം ഗൃഹത്തിൽ ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ തുളസിയും പുഷ്പങ്ങളും കൊണ്ട് പൂജിക്കുക എന്നതാണ്. മഹാവിഷ്ണു പൂജയ്ക്ക് ഇത്രയും ശ്രേഷ്ടമായ മറ്റൊരു ദിനമില്ല.

അന്നേ ദിവസം വാങ്ങുന്നതിനെക്കാൾ ഗുണം ദാനം ചെയ്യുന്നതിനാണ്. ദാനങ്ങളിൽ വച്ച് ശ്രേഷ്ഠമായ അന്നദാനമാണ് അക്ഷയതൃതീയയിൽ കൂടുതൽ പുണ്യം തേടിതരുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ പാഞ്ചാലിക്കു അക്ഷയപാത്രം ദാനം ചെയ്തത് അക്ഷയതൃതീയയിലായിരുന്നു. അക്ഷയം എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്.

ശിവക്ഷേത്രദർശനമോ അന്നപൂർണേശ്വരി ക്ഷേത്ര ദർഷനമോ നടത്തുന്നതും ഉത്തമമായിരിക്കും. കൃതായുഗത്തിന്റെ ആരംഭം അക്ഷയ തൃതീയയിലായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ബലരാമൻ, പരശുരാമൻ, നരസിംഹം അവതാരങ്ങൾ അവതരിച്ച ജന്മദിനം. ബലരാമ ജയന്തി പരശുരാമജയന്തിയായും ആഘോഷിച്ചുവരുന്നു.

സ്വീകരിക്കുന്നതിനേക്കാൾ ദാനമാണ് ശ്രേഷ്ഠമായ ഈ ദിനത്തിൽ പുണ്യവും ശ്രേയസും ആഗ്രഹിക്കുന്നവർ അനുഷ്ഠിക്കേണ്ടത്.