കുറ്റനാട്: സഹകാർ ഭാരതി അക്ഷയശ്രീയുടെ പാലിശ്ശേരി - കടവല്ലൂർ പഞ്ചായത്തുകൾ സംയുക്തമായി ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പെരുമ്പിലാവ് ആൽത്തറ എൽഎം യുപി സ്‌കൂളിൽ ഭാരവാഹികൾക്കായി മുഴുദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത് ഉദ്ദേശം 380 ആളുകൾ പങ്കെടുത്തു.

പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ അക്ഷയശ്രീ റീജിയണൽ ഫെഡറേഷൻ സെക്രട്ടറി സി രഘുനാഥ് സ്വാതം പറഞ്ഞു. അക്ഷയശ്രീ റീജിയണൽ ഫെഡറേഷൻ പ്രസിഡന്റ് ടി ദേവദാസൻ അദ്ധ്യക്ഷത വഹിച്ച പരിപാടി അക്ഷയശ്രീ റീജിയണൽ ഫെഡറേഷൻ ഓഡിറ്റർ സതീഷൻ ഒറ്റപ്പിലാവ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

അക്ഷയശ്രീ റീജയണൽ ഫെഡറേഷൻ എക്‌സിക്യുട്ടീവ് മെമ്പർ ജോണി ചെമ്മണ്മൂർ മുഖ്യാതിഥി ആയ പരിപാടിയിൽ സന്തോഷ് അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. ബാത്തിങ് സോപ്പ്, വാഷിങ് സോപ്പ്, വിവിധ ആവശ്യങ്ങൾക്കുള്ള ഹെർബൽ സോപ്പുകൾ, കുങ്കുമം, ഡിറ്റർജന്റ് പൗഡർ, ബാത്‌റൂം ക്ലീനർ, കാർ വാഷ് ഷാമ്പൂ, ഫ്‌ളോർ ക്ലീനർ, ഡിഷ്‌വാഷ് ബാർ ലിക്വിഡ്, ഫിനോയിൽ, ടോയ്‌ലറ്റ് ക്ലീനർ, ചന്ദനത്തിരി എന്നിങ്ങനെയുള്ള ഇരപതോളം സാധനങ്ങൾ ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് അക്ഷയശ്രീ അംഗങ്ങൾക്ക് അവ സ്വയം നിർമ്മിച്ച് നോക്കുന്നതിനുള്ള അവസരവും സംഘാടകർ ഒരുക്കിയിരുന്നു. പരിപാടിയിൽ ഈ ഓരോ ഉത്പ്പന്നവും ഉണ്ടാക്കാനുള്ള കിറ്റുകളുടെ വിതരണവും നടന്നു.

അക്ഷയശ്രീ റിജയണൽ ഫെഡറേഷൻ ട്രഷറർ പ്രബിത സതീഷ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് മംഗള ശ്ലോകത്തോടെ വൈകിട്ട് കൃത്യം നാലിന് പരിപാടി അവസാനിച്ചു.