അൽഐൻ: അൽഐനിൽ പൂക്കട നടത്തുകയായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ഒരു മാസമായി കാണാതായതായി പരാതി. ഈ മാസം ആദ്യം മുതൽ മുപ്പതുകാരനായ ഹുസൈനെ കാണാതായതായി പരാതിയുള്ളത്. പത്തു വർഷമായി യുഎഇയിൽ താമസക്കാരനാണ് ഹുസൈൻ.

അതേസമയം ജൂൺ ഒന്നിന് രാത്രി ഹുസൈൻ ദുബായ് എയർപോർട്ടിൽ നിന്ന് ഡൽഹിക്കുള്ള വിമാനത്തിൽ പോയതായി ബിസിനസ് പാർട്ട്ണർ ആയ ഹമീദ് പറയുന്നു. എന്നാൽ ഇതുവരെ ഹുസൈനെ കുറിച്ചുള്ള വിവരമൊന്നും ലഭിക്കാത്ത കുടുംബം അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ഹുസൈന് പറയത്തക്ക സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്ന് ബിസിനസ് പാർട്ട്ണർ ഹമീദും വ്യക്തമാക്കുന്നു.

ഡൽഹി യാത്രയെകുറിച്ച് മുമ്പ് ഹുസൈൻ ഒന്നും പറഞ്ഞിരുന്നില്ലെന്നും ഡൽഹിയിൽ ഇയാൾക്ക് സുഹൃത്തുക്കൾ ഉള്ളതായി അറിയില്ലെന്നും ഹമീദ് ചൂണ്ടിക്കാട്ടി. ഒരു വർഷം മുമ്പാണ് ഹുസൈന്റെ വിവാഹം നടന്നത്.