ഫ്യുച്ചർ ഹോപ്‌സ് കപ്പ് ഇന്റർ യു.എ.ഇ പുരുഷ വോളിബോൾ ടൂർണമെന്റ് ഫ്രണ്ട്‌സ് അൽ ഐൻ, സംഘടിപ്പിച്ച ഇന്റർ യു.എ.ഇ പുരുഷ വോളിബോൾ ടൂർണമെന്റ്ഡിസംബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ച അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലെ(ഐ.എസ്.സി) വോളിബോൾ കോർട്ടിൽ വെച്ച് ഐ.എസ്.സി പ്രസിഡന്റ് ശശി സ്റ്റീഫൻഉദ്ഘാടനം ചെയ്തു.

സെർബിയ, ഉക്രയ്ൻ, ഒമാൻ, യു.എ.ഇ, ഇന്ത്യ, പകിസ്താൻ, ടുണീഷ്യ എന്നിവിടങ്ങളിലെഇന്റർ നാഷണൽ താരങ്ങൾ ഉൾപ്പെടെയുള്ളർ അടങ്ങിയ എട്ടോളം പ്രമുഖ യു.എ.ഇപ്രൊഫെഷണൽ ടീമുകൾ പങ്കെടുത്ത വാശിയേറിയ ഈ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ സയിദ് ബിൻ സബേഹ് ടീം ഒൺലി ഫ്രഷ് അബുദാബി ടീമിനെ തോൽപ്പിച്ച് കീരിടം നേടി.

ഐ.എസ്.സി സ്‌പോര്ട്‌സ് സെക്രട്ടറി ജുനൈദ്, റോഷൻ, ജിമ്മി, എ.ആർ. മൊയ്തീൻ, ബിജുമോൻ,ഫ്രണ്ട്‌സ് അൽ ഐൻ പ്രസിഡന്റ് ഫസൽബാബു, ജനറൽ സെക്രെട്ടറി സലിം എന്നിവർപങ്കെടുത്ത സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി ഫ്യൂച്ചർ ഹോപ്‌സ് എം.ഡിയൂസഫ് സമ്മാനിച്ചു. ഫ്രണ്ട്‌സ് അൽ ഐൻ ട്രെഷറർ ഷൗക്കത്ത് നന്ദി രേഖപ്പെടുത്തി.