- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപജീവന മാർഗമായി എന്തും ചെയ്യും എന്ന അവസ്ഥയിലാണ്; ആരുടേയും കാല് പിടിക്കാൻ പോവാൻ എന്നെ കിട്ടില്ല. ഞാൻ കല്യാണ വീഡിയോകൾ എടുക്കും; അത് എഡിറ്റ് ചെയ്യും; ചെറിയ സിനിമകൾ ചെയ്യും; എന്നാലും ദിലീപിന്റെയും കോക്കസിന്റെയും കാല് പിടിച്ച് ഒരു സിനിമ എനിക്ക് ചെയ്യണ്ട; അവരുടെ മുന്നിൽ ഞാൻ തോറ്റ് കൊടുക്കില്ല: അലി അക്‌ബർ ജീവിക്കുന്നത് വെൽഡിങ് ജോലി എടുത്തോ? സോഷ്യൽ മീഡിയയുടെ ആശങ്കയിൽ സംവിധായകൻ മറുനാടനോട് പറഞ്ഞത്
കോഴിക്കോട്: ജൂനിയർ മാൻഡ്രേക്ക്, ബാംബൂ ബോയ്സ് തുടങ്ങിയ സൂപ്പർഹിറ്റ് സിനമകളുടെ സംവിധായകനാണ് അലി അക്‌ബർ. മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ പ്രതികരിച്ച സംവിധായൻ. ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമായി പൊതു രംഗത്തും സജീവമായി. പക്ഷേ ഇതൊന്നും സിനിമയിൽ അലി അക്‌ബറിനെ തുണയാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. വെൽഡിങ്ങാണ് അലി അക്‌ബറിന്റെ ജോലിയെന്ന പ്രചരണവും എത്തി. എന്നാൽ ഇത് ശരിയല്ലെന്നാണ് സംവിധായകൻ പറയുന്നത്. സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അലി അക്‌ബർ മറുനാടൻ മലയാളിയിലൂടെ വെൽഡിങ്ങ് ജോലിയാണ് എനിക്ക് എന്ന രീതിയിൽ വന്ന ചിത്രങ്ങൾ എന്റെ വീടിന്റെ പണി തന്നെയാണ്, അതിന്റെ പണികൾ ചെയ്യുന്ന ചിത്രമാണ് ഞാൻ വെൽഡിങ്ങ് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന് പറഞ്ഞ് പ്രചരിച്ചത്. ഞാൻ ഇപ്പോഴും എല്ലാ ജോലികളും ചെയ്യും. സിനിമയിലേയും അല്ലാതെ ഉള്ളതുമായ പല ജോലികളും ഞാൻ ചെയ്യുന്നുണ്ട്. ക്യാമറ,എഡിറ്റിങ്ങ്, കളറിങ്ങ് അടക്കമുള്ള ഇരുപത്തിനാലോളം ജോലികൾ ഞാൻ ചെയ്യാറുണ്ടെന്നും അലി അക്‌ബർ പറയുന്നു. പൊട്ടൻ എന്ന ചിത്രമാണ് ഞാൻ ഇപ്പോൾ ചെയ്തത്
കോഴിക്കോട്: ജൂനിയർ മാൻഡ്രേക്ക്, ബാംബൂ ബോയ്സ് തുടങ്ങിയ സൂപ്പർഹിറ്റ് സിനമകളുടെ സംവിധായകനാണ് അലി അക്‌ബർ. മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ പ്രതികരിച്ച സംവിധായൻ. ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമായി പൊതു രംഗത്തും സജീവമായി. പക്ഷേ ഇതൊന്നും സിനിമയിൽ അലി അക്‌ബറിനെ തുണയാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. വെൽഡിങ്ങാണ് അലി അക്‌ബറിന്റെ ജോലിയെന്ന പ്രചരണവും എത്തി. എന്നാൽ ഇത് ശരിയല്ലെന്നാണ് സംവിധായകൻ പറയുന്നത്. സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് അലി അക്‌ബർ മറുനാടൻ മലയാളിയിലൂടെ
വെൽഡിങ്ങ് ജോലിയാണ് എനിക്ക് എന്ന രീതിയിൽ വന്ന ചിത്രങ്ങൾ എന്റെ വീടിന്റെ പണി തന്നെയാണ്, അതിന്റെ പണികൾ ചെയ്യുന്ന ചിത്രമാണ് ഞാൻ വെൽഡിങ്ങ് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന് പറഞ്ഞ് പ്രചരിച്ചത്. ഞാൻ ഇപ്പോഴും എല്ലാ ജോലികളും ചെയ്യും. സിനിമയിലേയും അല്ലാതെ ഉള്ളതുമായ പല ജോലികളും ഞാൻ ചെയ്യുന്നുണ്ട്. ക്യാമറ,എഡിറ്റിങ്ങ്, കളറിങ്ങ് അടക്കമുള്ള ഇരുപത്തിനാലോളം ജോലികൾ ഞാൻ ചെയ്യാറുണ്ടെന്നും അലി അക്‌ബർ പറയുന്നു.
പൊട്ടൻ എന്ന ചിത്രമാണ് ഞാൻ ഇപ്പോൾ ചെയ്തത്. ഹിമ ശങ്കറും നീനാ കുറുപ്പുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ഫെഫകയുടെ അമരക്കാനും ദിലീപൊക്കെ ചേർന്ന് എന്ന ആജീവനാന്തം വിലക്കിയിരിക്കുകയാണ്, എനിക്ക് കൊമേർഷ്യൽ സിനിമകൾ ചെയ്യാൻ സാധിക്കുന്നില്ല, എനിക്ക് അവർ തീയറ്റർ തരില്ല. ദിലീപും അദ്ദേഹത്തിന്റെ ആൾക്കാരുമാണ് തീയറ്റർ അസോസിയേഷനിലുള്ളത് അവർ എന്റെ സിനിമകൾക്ക് തീയറ്റർ അനവദിക്കില്ല. ദിലീപ് കാരണം ആണ് ഞാനടക്കമുള്ള സംവിധായകരുടേയും സിനിമാ താരങ്ങളുടേയും ജീവിതം ഇങ്ങനെയായതെന്നുംമ അലി അക്‌ബർ പറയുന്നു.
ഇപ്പോൾ ഉപജീവന മാർഗമായി എന്തും ചെയ്യും എന്ന അവസ്ഥയിലാണ്, ആരുടേയും കാല് പിടിക്കാൻ പോവാൻ എന്നെ കിട്ടില്ല. ഞാൻ കല്യാണ വീഡിയോകൾ എടുക്കും അത് എഡിറ്റ് ചെയ്യും ചെറിയ സിനിമകൾ ചെയ്യും. എന്നാലും ദിലീപിന്റെയും അവരുടെ കോക്കസിന്റെയും കാല് പിടിച്ച് ഒരു സിനിമ എനിക്ക് ചെയ്യണ്ട. അവരുടെ മുന്നിൽ ഞാൻ തോറ്റ് കൊടുക്കില്ല അങ്ങനെ തോറ്റ് കൊടുത്താൽ എന്ത് ജീവിതമാണ് ഉള്ളത്. പൊട്ടൻ പോലുള്ള ചെറിയ സിനിമകൾ ഞാൻ ചെയ്യും. അതിനുള്ള സ്വന്തം യൂണിറ്റും ക്യാമറയും എല്ലാം എനിക്കുണ്ട്. എന്റെ കൊക്കിലൊതുങ്ങുന്ന ചിത്രങ്ങൾ ചെയ്യാതിരിക്കില്ല-അലി അക്‌ബർ വിശദീകരിക്കുന്നു.
എനിക്ക് ഒരു ലൈറ്റ് യൂണിറ്റ് പോലും വാടകക്ക് തരാൻ പാടില്ലെന്നാണ് അവർ പറഞ്ഞത് തുടർന്ന് ഞാൻ സ്വന്തം തന്നെ ഒരു യൂണിറ്റ് ഉണ്ടാക്കിയാണ് സിനിമകൾ എടുക്കുന്നത്. ജയിലിൽ കിടന്നാലും ദിലീപ് അതിശക്തനാണ് ആർക്കും ദിലീപിനെ ഒന്നും ചെയ്യാൻ സാധിക്കില്ല, അയാളാണ് ഏത് സിനിമ ഏത് തീയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. പുറത്ത് ഇറങ്ങിയപാടെ ദിലീപിന് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം കൊണ്ട് കൊടുക്കുന്നത് കാണുന്നില്ലെ. പ്രസിഡന്റല്ലെങ്കിൽ പോലും ദിലീപാണ് എല്ലാം തീരുമാനിക്കുന്നത്. ദിലീപിനൊക്കെ എന്നെ തിന്നാൽ പോലും തീരാത്ത ദേഷ്യമാണുള്ളത്.
തിലകനെ വെച്ച് അഭിനയിപ്പിച്ചതിൽ തുടങ്ങിയ ശത്രുതയാണ് ആണ് ഇത്. തിലകനെ ബാൻ ചെയ്തപ്പോൾ അച്ഛൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ഞാനാണ് തിലകനെ തിരിച്ച് കൊണ്ട് വന്നത്. അതും അവർക്ക് ഇഷ്ടമായിരുന്നില്ല, ഞാൻ കൊണ്ട് വന്നില്ലായിരുന്നെങ്കിൽ തിലകൻ മാപ്പ് പറഞ്ഞേനെ എന്നാണ് അവർ പറഞ്ഞത്. ഇപ്പോഴവർ ഗവൺമെന്റ് തീയറ്റർ പോലും തരില്ല എന്ന അവസ്ഥയാണ്, കമലിനൊക്കെ വ്യക്തിപരമായ വിരോദമുണ്ട്. എന്റെ ചിത്രങ്ങൾ ഞാൻ റോഡ് സൈഡിൽ കാണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയ കല്യാണ മണ്ഡപങ്ങൾ വാടകക്കെടുത്തും മറ്റ് ഷോകൾ സംഘടിപ്പിച്ചും പൊട്ടൻ ഞാൻ ജനങ്ങളിലെത്തിക്കും.എനിക്ക് ആരും തീയറ്റർ തരില്ല, ചിലപ്പോൾ ലിബർട്ടി ബഷീറിന്റെ തീയറ്റർ ലഭിക്കുമായിരിക്കും.
എല്ലാവുരും ഒറ്റക്കെട്ടാണ് ഒരേ മാഫിയ സംഘത്തിന്റെ ആൾക്കാരാണ്, മറ്റുള്ളവരുടെ ജീവിതത്തിന് വിലകാണാത്തവരാണവർ. ഇൻഡസ്ട്രിയിലെ മറ്റുള്ളവർക്ക് ജീവിതമുണ്ടെന്നോ അവർക്കും കുട്ടികൾ ഉണ്ടെന്നോ അവർ നോക്കാറില്ല. ദിലീപ് പണ്ടേ ഒരു ചതിയനാണ്, ഞാൻ മുപ്പത് ദിവസം കൊണ്ട് നടന്ന ഒരു ചിത്രം എന്നെ രാത്രിക്ക് രാത്രി മാറ്റി മറ്റൊരു സംവിധായകനെ കൊണ്ട് ആ സിനിമ ചെയ്യിച്ച ആളാണ് ദിലീപ്, പ്രണയനിലാവ് എന്ന പേരിൽ വന്ന ചിത്രം സംവിധാനം ചെയ്യാതിരുന്നത് ഞാനായിരുന്നു അന്ന് കണ്ടെത്തിയ നിർമ്മാതാവിനെ പറഞ്ഞ് മയക്കി ആ സിനിമ മറ്റൊരാളെക്കൊണ്ട് സംവിധാനം ചെയ്യിക്കുകയാണ് ദിലീപ് ചെയ്തത് എന്നാണ് അലി അക്‌ബറിന്റെ ആരോപണം.