- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ അൽദോസരി പാർക്കിൽ ഇനി മുതൽ സന്ദർശകർക്ക് രാത്രി തങ്ങാനുള്ള സൗകര്യവും; മൃഗശാലയിൽ ഇനി കേരളത്തിൽ നിന്നും മൃഗങ്ങളെയും കാണാം
ഖത്തറിലെ പ്രമുഖ വിനോദകേന്ദ്രവും മൃഗശാലയും ഉൾപ്പെടുന്ന അൽദോസരി പാർക്കിൽ പോയാൽ ഇനി രാത്ര ചെലവഴിച്ച ശേഷം മടങ്ങാം. ഇതിന്റെ ആദ്യ ഘട്ടമായി 12 താമസ കേന്ദ്രങ്ങളും 11 കോട്ടേജുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ വിഭവങ്ങൾ ലഭിക്കുന്ന കടകളും സലൂൺ ലോൺട്രി തുടങ്ങിയ സൗകര്യങ്ങളും പാർക്കിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ പാരമ്പര്യ വിനോദ സഞ്ചാ
ഖത്തറിലെ പ്രമുഖ വിനോദകേന്ദ്രവും മൃഗശാലയും ഉൾപ്പെടുന്ന അൽദോസരി പാർക്കിൽ പോയാൽ ഇനി രാത്ര ചെലവഴിച്ച ശേഷം മടങ്ങാം. ഇതിന്റെ ആദ്യ ഘട്ടമായി 12 താമസ കേന്ദ്രങ്ങളും 11 കോട്ടേജുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ വിഭവങ്ങൾ ലഭിക്കുന്ന കടകളും സലൂൺ ലോൺട്രി തുടങ്ങിയ സൗകര്യങ്ങളും പാർക്കിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഫിലിപ്പീൻസിലെ പാരമ്പര്യ വിനോദ സഞ്ചാര താമസകേന്ദ്രങ്ങളുടെ മാതൃകയിൽ ഉള്ള നിരവധി വിശ്രമകേന്ദ്രങ്ങളും ഇപ്പോൾ ഈ ഹരിതേദ്യാനത്തിനകത്ത് സ്ഥാപിച്ചു കഴിഞ്ഞു. നവീകരണം നടന്നു കൊണ്ടിരിക്കുന്ന ഉദ്യാനത്തിനകത്ത് വാരാന്ത്യ അവധി ദിനങ്ങൾ ചിലവഴിക്കാനെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
മാത്രമല്ല മൃഗശാലയിൽ എത്തുന്നവർക്ക് ഉനി കേരളത്തിലെ മൃഗശാലകളിൽ നിന്ന് മൃഗങ്ങളെയും കാണാൻ കഴിയും. മൃഗശാലയിലേക്ക് കേരളത്തിലെ മൃഗങ്ങളെ എത്തിക്കാൻ ധാരണയായതായി പാർക്കുടമ മുഹമ്മദ് മത്വാർ അൽദോസരി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ച മൃഗങ്ങളും പക്ഷികളുമെല്ലാം ഈ വിനോദ കേന്ദ്രത്തിന് ഒരു സ്വാഭാവിക വനത്തിന്റെ പ്രതീതി നൽകുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ അതിഥിയായി ഈയിടെ കേരളം സന്ദർശിച്ചിരുന്ന ഇദ്ദേഹം പാർക്കിന്റെ നവീകരണത്തിനായി കേരളത്തിലെ മൃഗശാലകളിൽനിന്ന് നിന്ന് മൃഗങ്ങളെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.