സ്വദേശികൾക്കും വിദേശികളായ സഞ്ചാരികളും അനുഭവിക്കുന്ന ഗതാഗതക്കുരുക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി അൽഫറൂഖ് ജംഗ്ഷൻ റോഡ് തുറന്നു.നാല് വർഷത്തിനു ശേഷമാണ് അൽഫറൂഖ് ജംഗ്ഷൻ റോഡ് തുറന്നത്.അൽഫറൂഖ് ജംഗ്ഷനിലെ രണ്ടാമത്തെ ഭാഗം ആണ് തുറന്നത്.

അടച്ചിട്ടിരിക്കുന്ന മറ്റു റോഡുകളും ഭാവിയിൽ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ തുറന്നു കൊടുത്ത റോഡ് വഴി മനാമ സെൻട്രൽ മാർക്കറ്റിൽ നിന്ന് പ്രധാന റോഡിലേയ്ക്കുള്ള യാത്ര സുഗമമാകുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ കിങ് ഫൈസൽ ഹൈവേയിൽ ഫ്‌ലൈഓവറിനു താഴെക്കൂടിയുള്ള യു ടേൺ തുറന്നു കൊടുത്തിരുന്നു. ഇത് ബഹ്‌റിൻ സിറ്റി സെന്ററിലെക്കും സീഫിലേക്കുമുള്ള യാത്ര എളുപ്പമാക്കി.