- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജ്റ പുതുവർഷം; നാളെ യു.എ.ഇ.യിലെ പൊതു-സ്വകാര്യ മേഖലകൾക്ക് അവധി വിദ്യാലയങ്ങളും പ്രവർത്തിക്കില്ല; വാരാന്ത്യ അവധികൂടി ഉൾപ്പെടുത്തി അവധിയാഘോഷിക്കാൻ പ്രവാസികളും
ദുബായ്: യു.എ.ഇ.യിൽ ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കും. മനുഷ്യ വിഭവ ശേഷി- സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്. ദുബായിലെ വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോറിറ്റി അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹിജ്റ പുതുവർഷത്തിന്റെ അവധി മുഹറം ഒന്നിനായിരിക്കുമെന്നു അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാളത്തെ അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടിയുള്ളതിനാൽ കുടുംബങ്ങൾക്ക് ദീർഘയാത്രയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
ദുബായ്: യു.എ.ഇ.യിൽ ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കും. മനുഷ്യ വിഭവ ശേഷി- സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്.
ദുബായിലെ വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അഥോറിറ്റി അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹിജ്റ പുതുവർഷത്തിന്റെ അവധി മുഹറം ഒന്നിനായിരിക്കുമെന്നു അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നാളത്തെ അവധിക്കൊപ്പം വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടിയുള്ളതിനാൽ കുടുംബങ്ങൾക്ക് ദീർഘയാത്രയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
Next Story