- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിഅ സർഗസംഗമം; ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്‌കരൻ മുഖ്യാതിഥിയായി
ശാന്തപുരം: കലയിലെ നന്മയെയുടെയും ആർദ്രതയുടെയും പ്രചാരകരാവാൻ കലാകാരന്മാർക്ക് സാധ്യമാവണമെന്നും സിനിമയുടെയും സംഗീതത്തിന്റേയും സാധ്യതകൾ അതിനായി ഉപയോഗപ്പെടുത്തണമെന്നും ദേശീയ അവാർഡ് ജേതാവും പ്രമുഖ തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരൻ.ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിഅ സംഘടിപ്പിക്കുന്ന 'സർഗസംഗമം-2018' കലോത്സവം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് ഡീൻ എ. ടി ശറഫുദ്ധീൻ, സിനിമ സംവിധായകൻ മുഹ്സിൻ പരാരി, പ്രോഗ്രാം ജനറൽ കോഡിനേറ്റർ ഡോ. വി എം സാഫിർ, കെ.എം അഷറഫ്, സമീർ കാളിക്കാവ്, ഷഫീഖ് നദ് വി, സുഹാന ആബ്ദുല്ലത്തീഫ്, അനീസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സർഗസംഗമം-2018 തീം സോംങ്ങ് ലോഞ്ചിങ് ഇല്യാസ് മൗലവിയും കുസുമം കയ്യെഴുത്ത് മാഗസിൻ പ്രകാശനവും വിവിധ അവാർഡ് വിതരണവും ശ്യാം പുഷ്‌കരൻ നിർവഹിച്ചു.ശ്യാം പുഷ്‌കരനുള്ള അൽ ജാമിഅയുടെ ഉപഹാരം എ. ടി ശറഫുദ്ധീൻ കൈമാറി. തബ്‌സീം അർഷദ് പ്രാർത്ഥന നടത്തി. അഞ്ച ദിവസങ്ങളിലായി നടക്കുന്ന കലോത്സവം തിങ്കളായിച്ച സമാ
ശാന്തപുരം: കലയിലെ നന്മയെയുടെയും ആർദ്രതയുടെയും പ്രചാരകരാവാൻ കലാകാരന്മാർക്ക് സാധ്യമാവണമെന്നും സിനിമയുടെയും സംഗീതത്തിന്റേയും സാധ്യതകൾ അതിനായി ഉപയോഗപ്പെടുത്തണമെന്നും ദേശീയ അവാർഡ് ജേതാവും പ്രമുഖ തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരൻ.ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിഅ സംഘടിപ്പിക്കുന്ന 'സർഗസംഗമം-2018' കലോത്സവം ഉത്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് ഡീൻ എ. ടി ശറഫുദ്ധീൻ, സിനിമ സംവിധായകൻ മുഹ്സിൻ പരാരി, പ്രോഗ്രാം ജനറൽ കോഡിനേറ്റർ ഡോ. വി എം സാഫിർ, കെ.എം അഷറഫ്, സമീർ കാളിക്കാവ്, ഷഫീഖ് നദ് വി, സുഹാന ആബ്ദുല്ലത്തീഫ്, അനീസ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സർഗസംഗമം-2018 തീം സോംങ്ങ് ലോഞ്ചിങ് ഇല്യാസ് മൗലവിയും കുസുമം കയ്യെഴുത്ത് മാഗസിൻ പ്രകാശനവും വിവിധ അവാർഡ് വിതരണവും ശ്യാം പുഷ്‌കരൻ നിർവഹിച്ചു.ശ്യാം പുഷ്‌കരനുള്ള അൽ ജാമിഅയുടെ ഉപഹാരം എ. ടി ശറഫുദ്ധീൻ കൈമാറി. തബ്‌സീം അർഷദ് പ്രാർത്ഥന നടത്തി. അഞ്ച ദിവസങ്ങളിലായി നടക്കുന്ന കലോത്സവം തിങ്കളായിച്ച സമാപിക്കും.