- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ശാന്തപുരം അൽ ജാമിഅയും ഖത്തർ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായി ധാരണപത്രത്തിൽ ഒപ്പു വെച്ചു
പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയും ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായി അക്കാദമിക രംഗത്തെ സഹകരണകരാറിൽ ഒപ്പു വെച്ചു. ഫാക്കൽറ്റി കൈമാറ്റം, വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്, ഗവേഷക രംഗത്തെ സഹകരണം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ തുടങ്ങിയവയാണ് ധർണ പത്രത്തിൽ ഉള്ളത്. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദും ഖത്തർ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡീൻ ഡോ. ഇമാമുദ്ധീൻ അൽ ഷാഹിൻ ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭാസ മേഖലയിലും ഇസ്ലാമിക ഗവേഷക രംഗത്തും വലിയ ചുവടുവെപ്പാണ് അൽ ജാമിഅ സാധ്യമാക്കിയതെന്നും ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ ഏഷ്യയിലേക്കുള്ള കാൽവെപ്പാണ് അൽ ജാമിഅ അൽ ഇസ്ലാമിയയുമായുള്ള ധാരണയിലൂടെ സധ്യമായതെന്നും ഡോ. ഇമാമുദ്ധീൻ അൽ ഷാഹിൻ പറഞ്ഞു. ആധുനിക വിദ്യാഭാസ രംഗത്തെ നൂതനമായ മേഖലകൾ പെട്ടന്നു തന്നെ സ്വായത്തമാക്കുന്ന ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം ഇന്ത്
പെരിന്തൽമണ്ണ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയും ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായി അക്കാദമിക രംഗത്തെ സഹകരണകരാറിൽ ഒപ്പു വെച്ചു. ഫാക്കൽറ്റി കൈമാറ്റം, വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്, ഗവേഷക രംഗത്തെ സഹകരണം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ തുടങ്ങിയവയാണ് ധർണ പത്രത്തിൽ ഉള്ളത്.
ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദും ഖത്തർ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡീൻ ഡോ. ഇമാമുദ്ധീൻ അൽ ഷാഹിൻ ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭാസ മേഖലയിലും ഇസ്ലാമിക ഗവേഷക രംഗത്തും വലിയ ചുവടുവെപ്പാണ് അൽ ജാമിഅ സാധ്യമാക്കിയതെന്നും ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ ഏഷ്യയിലേക്കുള്ള കാൽവെപ്പാണ് അൽ ജാമിഅ അൽ ഇസ്ലാമിയയുമായുള്ള ധാരണയിലൂടെ സധ്യമായതെന്നും ഡോ. ഇമാമുദ്ധീൻ അൽ ഷാഹിൻ പറഞ്ഞു.
ആധുനിക വിദ്യാഭാസ രംഗത്തെ നൂതനമായ മേഖലകൾ പെട്ടന്നു തന്നെ സ്വായത്തമാക്കുന്ന ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭാസ രംഗത്ത് പുത്തൻ ഉണർവുണ്ടാക്കുമെന്നും വമ്പിച്ച പരിഷ്‌കാരങ്ങൾ സധ്യമാവുമെന്നും ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. തുർക്കി ഫാതിഹ് സുൽത്താൻ മുഹമ്മദ് യൂണിവേഴ്‌സിറ്റി, തുർക്കി സൽജൂക് യൂണിവേഴ്‌സിറ്റി, മലേഷ്യൻ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഈജിപ്തിലെ അസ്ഹർ യൂണിവേഴ്‌സിറ്റി, ഖത്തർ യൂണിവേഴ്‌സിറ്റി, കുവൈത്ത് യൂണിവേഴ്‌സിറ്റി, സൗദി ഇമാം മുഹമ്മദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുമായി അൽ ജാമിഅ അൽ ഇസ്ലാമിയ അക്കാദമിക സഹകരണം നിലനിൽക്കുന്നുണ്ട്.