- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ട്രാഫിക് പിഴ അടച്ചിട്ടില്ലാത്തവർക്ക് ടെന്ഷൻ വേണ്ട; ട്രാഫിക് പിഴയ്ക്ക് ഡിസംബർ 31 വരെ 50 ശതമാനം ഇളവുമായി യുഎഇ
ഇനിയും ട്രാഫിക് പിഴ അടച്ചിട്ടില്ലാത്തവർക്ക് ഇതാ ഒരു സന്തോഷവാർത്ത, 2014 ഡിസംബർ 31 ന് മുമ്പ് വരെ ഗതാഗത നിയമംലംഘിച്ചവർക്കുള്ള പിഴയിൽ ചില ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. യുഎഇയുടെ നാൽപ്പത്തഞ്ചാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗതാഗത പിഴയിൽ അമ്പത് ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. 2014 ഡിസംബർ 31 ന് മുമ്പ് വരുത്തിയ നിയമലംഘനത്തിന് ചുമത്തിയിട്ടുള്ള പിഴയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ട് മാസം നീണ്ട് നിൽക്കുന്ന ഇളവ് ഇന്ന് മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ ലഭിക്കുമെന്ന് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുയാമി പറഞ്ഞു. പൊതുജനങ്ങൾക്ക് സന്തോഷം നൽകാൻ വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതോടൊപ്പം അവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഇവരുടെ രജിസ്ട്രേഷൻ കാർഡുകൾ പുതുക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും ഒരു നല്ല അവസരം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഗതാഗത പിഴകൾ അമ്പത് ദിവസത്തിനകം അടച്ച് തീർത്തവർക്കും അമ്പത് ശതമാനം കിഴിവ് ലഭിക്കും. 80 ദിവസത്തിനക
ഇനിയും ട്രാഫിക് പിഴ അടച്ചിട്ടില്ലാത്തവർക്ക് ഇതാ ഒരു സന്തോഷവാർത്ത, 2014 ഡിസംബർ 31 ന് മുമ്പ് വരെ ഗതാഗത നിയമംലംഘിച്ചവർക്കുള്ള പിഴയിൽ ചില ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. യുഎഇയുടെ നാൽപ്പത്തഞ്ചാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗതാഗത പിഴയിൽ അമ്പത് ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്.
2014 ഡിസംബർ 31 ന് മുമ്പ് വരുത്തിയ നിയമലംഘനത്തിന് ചുമത്തിയിട്ടുള്ള പിഴയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ട് മാസം നീണ്ട് നിൽക്കുന്ന ഇളവ് ഇന്ന് മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ ലഭിക്കുമെന്ന് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുയാമി പറഞ്ഞു. പൊതുജനങ്ങൾക്ക് സന്തോഷം നൽകാൻ വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതോടൊപ്പം അവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഇവരുടെ രജിസ്ട്രേഷൻ കാർഡുകൾ പുതുക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും ഒരു നല്ല അവസരം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇതിന് പുറമെ ഗതാഗത പിഴകൾ അമ്പത് ദിവസത്തിനകം അടച്ച് തീർത്തവർക്കും അമ്പത് ശതമാനം കിഴിവ് ലഭിക്കും. 80 ദിവസത്തിനകം അടച്ചവർക്ക് മുപ്പത് ശതമാനം കിഴിവുണ്ട്. എൺപത് ദിവസം കഴിഞ്ഞവർ മുഴുവൻ പിഴയും അടയ്ക്കണം.
അതേസമയം 160 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ണ്ടിയോടിക്കുന്നവർക്കും റെഡ് സിഗ്‌നൽ മറികടക്കുന്നവർക്കും ഇളവുകൾ ലഭ്യമല്ല. 2008ൽ രാജ്യത്ത് ഗതാഗത നിയമങ്ങൾ അതിശക്തമാക്കിയിരുന്നു. ഇതനുസരിച്ച് 24 ബ്ലാക്ക് പോയിന്റുകൾ ലഭിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 2000 ദിർഹവും 12 ബ്ലാക്ക് പോയിന്റുമാണ് പിഴ. ഇതിന് പുറമെ മുപ്പത് ദിവസത്തേക്ക് വാഹനവും പിടിച്ചെടുക്കും.