- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ അൽഖോർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു; ഏർപ്പെടുത്തിയിരിക്കുന്നത് ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങൾ
ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അൽ ഖോർ പാർക്ക് നിർമ്മാണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നു നൽകി. ഏറെക്കാലമായി നടന്നുവന്നിരുന്ന നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരിക്കുന്നത്. നഗരസഭാ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽറുമൈഹിയാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 2,40
ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അൽ ഖോർ പാർക്ക് നിർമ്മാണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നു നൽകി. ഏറെക്കാലമായി നടന്നുവന്നിരുന്ന നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ച ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയിരിക്കുന്നത്. നഗരസഭാ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽറുമൈഹിയാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
2,40,000 സ്‌ക്വയർ മീറ്ററിലായി ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായുള്ള കളിസ്ഥലം, ബാസ്‌കറ്റ്‌ബോൾ കോർട്ട്, ജലധാരകൾ, റെസ്‌റ്റോറന്റ്, വിശാലമായ പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം അനുദിക്കുക. കൂടാതെ ചൊവ്വാഴ്ച ദിവസം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി സന്ദർശിക്കാനുള്ള സൗകര്യവും ഉണ്ട്. ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങളുമായാണ് പാർക്കിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്.
2.50 കോടി റിയാലാണ് നവീകരണ പ്രവർത്തികൾക്കായ ചെലവഴിച്ചത്. ആദ്യം 2014ൽ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് നവീകരണ പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു.