ദോഹ: നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അൽ മർകഖിയ സ്ട്രീറ്റിലെ ഒരു ദിശയിലേക്കുള്ള ഗതാഗതം ഒരു ദിവസത്തേക്ക് അടച്ചിടാൻ പബ്ലിക്ക് വർക്ക് ഡിപ്പാർട്ടുമെന്റിന്റെ തീരുമാനം. മെയ് 29 വെള്ളിയാഴ്ച രാവിലെ മുതൽ മെയ് 30 ശനിയാഴ്ച അർദ്ധരാത്രിവരെയാണ് റോഡ് അടച്ചിടുക.

ലെജ്ബിലാത്ത് ഇന്റർചെയ്ഞ്ച് മുതൽ ഒനെയ്‌സ ഇന്റർചേഞ്ച് വരെയുള്ള 400 മീറ്റർ ദൂരമായിരിക്കും അടച്ചിടുക. തയരാറുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് റോഡ് രണ്ടുദിവസത്തേക്ക് അടച്ചിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് അഥോറിറ്റി അറിയിച്ചിരിക്കുന്നത്.

ഒനെയ്‌സ് ഇന്റർ ചേഞ്ചിൽ എത്തിച്ചേരാണ് ഈ സമയത്ത് ഡ്രൈവർമാർ ലെജ്ബിലാത്ത് ഇന്റർചേഞ്ചിൽ നിന്നും വലത്തോട്ട് തിരിയണം. അഇവിടെനിന്നും അൽ ടാഖഡോം സ്ട്രീറ്റിലെത്തുക. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് അൽ മുഹൻദിസീൻ സ്ട്രീറ്റിലെത്താനാകും. ഇവിടെ നിന്നും ഇൻഡിപെൻഡൻഡ് സ്ട്രീറ്റാണ് എത്തിച്ചേരുക. പിന്നീട് ഒരു യു ടേൺ എടുത്ത് ഒനെയ്‌സയിൽ എത്തിച്ചേരാനാകും. റോഡ് അടച്ചിട്ട കാര്യം മോട്ടോറിസ്റ്റുകളെ അറിയിക്കാൻ അഥോറിറ്റി റോഡ് സൈനുകൾ സ്ഥാപിക്കും.